കണ്ണൂര്‍: (www.kvartha.com) കൂത്തുപറമ്പിലെ എന്‍ സി പി നേതാവിനെ സി പി എം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. എന്‍ സി പി മാങ്ങാട്ടിടം മണ്ഡലം പ്രസിഡന്റ് വട്ടിപ്രം മാണിക്കോത്ത് വയലിലെ നൂറുദ്ദീന്‍ വലിയാണ്ടി(41)ക്കാണ് പരുക്കേറ്റത്.
ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കണ്ണിനും മുഖത്തും ശരീരമാസകലവും ഗുരുതരമായി പരിക്കേറ്റ നൂറുദ്ദീനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകുന്നേരം മാണിക്കോത്ത് വയലിലാണ് സംഭവങ്ങളുടെ തുടക്കം. കടയില്‍ സാധനം വാങ്ങാന്‍ പോയ നൂറുദ്ദീനെ കെ സി നഗറിലെ നസീറിന്റെ നേതൃത്വത്തിലെത്തിയ ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നുവെന്നും തുടര്‍ന്ന് വധഭീഷണിയും മുഴക്കിയെന്നും പറയുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ് വീട്ടില്‍ കഴിയുകയായിരുന്ന നൂറുദ്ദീനെ രാത്രി വീണ്ടും നസീറിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തിയ സംഘം ഇരുമ്പു വടിയടക്കമുള്ള മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
നൂറുദ്ദീന്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. തലയില്‍ പൊട്ടലേറ്റ് ചോര ഒഴുകുമ്പോള്‍ ഇവിടെ കിടന്നു മരിച്ചോളുമെന്ന് പറഞ്ഞാണ് സംഘം സ്ഥലം വിട്ടതെന്ന് നൂറുദ്ദീന്‍ പൊലീസിന് മൊഴി നല്‍കി.
വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് നൂറുദ്ദീനെ കൂത്തുപറമ്പ് സഹകരണ ആശുപത്രിയില്‍ കൊണ്ടുപോയത്. പരുക്ക് ഗുരുതരമായതിനാല്‍ ചൊവ്വാഴ്ച രാവിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Keywords: News,Kerala,State,Kannur,CPM,NCP,attack,Injured,Local-News,Crime,Police, Case,Politics,party,Politicalparty, Complaint that CPM workers tried to kill NCP leader