Follow KVARTHA on Google news Follow Us!
ad

Doctor's Prescription | ഡോക്ടറുടെ കുറിപ്പടി കണ്ടിട്ട് ഒന്നും വായിക്കാനാകുന്നില്ലെന്ന് മെഡികല്‍ സ്റ്റോറുകാര്‍; കുത്തിവരച്ചതാണെന്ന് കരുതിയെന്ന് രോഗി; തിരികെ ആശുപത്രിയിലെത്തി വിവരം പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തിയതായും ആരോപണം; ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതി

Complaint against doctor's prescription, viral in social media#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ഡോക്ടറുടെ കുറിപ്പടി വിവാദമാകുന്നു. മംഗലാപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡികല്‍ ഓഫീസര്‍ക്കെതിരെയാണ് പരാതി. ഡോക്ടര്‍ എഴുതി നല്‍കിയ കുറിപ്പടി ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ജനുവരി 21 ന് ആശുപത്രിയില്‍ ചികിത്സ തേടിയ മംഗലപുരം കാരമൂട് സ്വദേശിയായ അബ്ദുല്‍ മജീദി(68)ന് നല്‍കിയ മരുന്നിന്റെ കുറിപ്പടിയാണ് ഇപ്പോള്‍ തരംഗമാകുന്നത്. 

ഇതുമായി ഇവര്‍ മെഡികല്‍ സ്റ്റോറില്‍ പോയെങ്കിലും എന്ത് മരുന്നാണ് എഴുതിയിരിക്കുന്നതെന്ന് മെഡികല്‍ സ്റ്റോര്‍ ജീവനക്കാര്‍ക്ക് മനസിലാക്കാന്‍ സാധിച്ചില്ല. ഡോക്ടറുടെ ഈ കുറിപ്പടിയെങ്ങനെ വായിച്ച് മരുന്ന് നല്‍കണമെന്ന ആലോചനയിലാണ് മെഡികല്‍ സ്റ്റോറുകളിലെ ജീവനക്കാര്‍. 

ആദ്യം കുറിപ്പടിയില്‍ ഡോക്ടര്‍ കുത്തി വരച്ചുവെന്നാണ് രോഗിയും ബന്ധുക്കളും കരുതിയത്. പിന്നീടാണ് ഇത് മരുന്ന് എഴുതിയതാണെന്ന് മനസിലായത്. എന്നാല്‍ ഇതുമായി മെഡികല്‍ സ്റ്റോറില്‍ എത്തിയപ്പോള്‍ മരുന്ന് ഏതാണ് എഴുതിയിരിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കാത്തതിനാല്‍ ഏത് മരുന്നാണ് രോഗിക്ക് നല്‍കേണ്ടതെന്ന സംശയത്തിലായെന്ന് മെഡികല്‍ സ്റ്റോര്‍ ജീവനക്കാര്‍ പറയുന്നു. 

News,Kerala,State,Thiruvananthapuram,Health,Doctor,Complaint,Social-Media,Health Minister,Patient,Drugs, Complaint against doctor's prescription, viral in social media


വിവരം തിരികെ ആശുപത്രിയിലെത്തി ഡോക്ടറോട് അറിയിച്ചെങ്കിലും ക്ഷുഭിതനായ ഡോക്ടര്‍ രോഗിയെയും ഒപ്പമുണ്ടായിരുന്നവരെയും വഴക്ക് പറഞ്ഞതായി പറയുന്നു. ആശുപത്രിയില്‍ നിന്ന് തന്നെ മരുന്നുകള്‍ നല്‍കിയെന്നും പിന്നെ മെഡികല്‍ സ്റ്റോറില്‍ പോയതെന്തിനെന്നുമാണ് ഡോക്ടര്‍ ഇവരോട് ചോദിച്ചതെന്നും ആക്ഷേപമുണ്ട്. 

ആശുപത്രിയിലെ മെഡികല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ആണ് കുറിപ്പടി എഴുതി നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസമാണ് സംഭവം ശ്രദ്ധയില്‍പെട്ടതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മനസിലാകുന്ന തരത്തില്‍ മരുന്നിന്റെ കുറിപ്പടികള്‍ എഴുതണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തുകയാണ്. ഏതായാലും കുറിപ്പടി ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതിയായി അയച്ചു നല്‍കിയിട്ടുണ്ടെന്ന് രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു. 

Keywords: News,Kerala,State,Thiruvananthapuram,Health,Doctor,Complaint,Social-Media,Health Minister,Patient,Drugs, Complaint against doctor's prescription, viral in social media

Post a Comment