Follow KVARTHA on Google news Follow Us!
ad

NIA Raid | കോയമ്പതൂര്‍ കാര്‍ സ്ഫോടനക്കേസ്; കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ 60 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

Coimbatore car blast case; NIA raid at 60 locations in Tamil Nadu, Karnataka, Kerala #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ബെംഗ്‌ളൂറു: (www.kvartha.com) കോയമ്പതൂര്‍ കാര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ 60 ഇടങ്ങളില്‍ എന്‍ഐഎ പരിശോധന. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് പുലര്‍ചെ മുതല്‍  റെയ്ഡ് തുടങ്ങിയത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേശ മുബിന്റെ ഭാര്യയുടെ മൊഴിയില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് വിവരം. 

ദാഈശുമായി ബന്ധം പുലര്‍ത്തിയെന്ന് സൂചന കിട്ടിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശേധനയെന്നും ആകെ 60 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നതായും വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു. 

News,National,India,Bangalore,Blast,NIA,Raid,Top-Headlines,Trending,Latest-News, Coimbatore car blast case; NIA raid at 60 locations in Tamil Nadu, Karnataka, Kerala


കോയമ്പതൂര്‍ ഉക്കടത്തെ കോട്ട ഈശ്വരന്‍ ക്ഷേത്രത്തിന് മുന്നില്‍ ഒക്ടോബര്‍ 23-നാണ് സിലിന്‍ഡര്‍ സ്‌ഫോടനം ഉണ്ടായി ജമേശ മുബിന്‍ എന്നയാള്‍ കൊല്ലപ്പെട്ടത്. ഇയാള്‍ ചാവേര്‍ സ്‌ഫോടനം നടത്തിയതാണ് എന്നതിന് കൃത്യമായ തെളിവുകള്‍ കിട്ടിയതായി എന്‍ഐഎ വ്യക്തമാക്കിയിരുന്നു.

Keywords: News,National,India,Bangalore,Blast,NIA,Raid,Top-Headlines,Trending,Latest-News, Coimbatore car blast case; NIA raid at 60 locations in Tamil Nadu, Karnataka, Kerala  

Post a Comment