Criticized | സംഘപരിവാറിന്റെ പിത്തലാട്ടത്തിന് കേരളത്തെ കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 


കാഞ്ഞങ്ങാട്: (www.kvartha.com) സംഘപരിവാറിന്റെ പിത്തലാട്ടത്തിന് കേരളത്തെ കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ എസ് ടി എ(കേരള സ്‌കൂള്‍ ടീചേഴ്സ് അസോസിയേഷന്‍) 32-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ ശൃംഖലയുള്ള നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് മാറ്റം അസാധ്യമാണെന്ന ചിന്തയില്‍ നിന്നും മാറ്റം സാധ്യമാക്കിയത് എല്‍ഡിഎഫ് സര്‍കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചുലക്ഷം കുട്ടികളുടെ കൊഴിഞ്ഞുപോക്കില്‍ നിന്നും 10.50 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ പുതുതായെത്തി. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി വിദ്യാഭ്യാസ രംഗം കൈപ്പിടിയിലൊതുക്കി തങ്ങള്‍ ആഗ്രഹിക്കുന്ന സമൂഹത്തെ വാര്‍ത്തെടുക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Criticized | സംഘപരിവാറിന്റെ പിത്തലാട്ടത്തിന് കേരളത്തെ കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംഘപരിവാറിന്റെ ഇത്തരം പിത്തലാട്ടത്തിന് കേരളത്തെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതക്കെതിരെ എക്കാലത്തും ഉറച്ച നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചു പോരുന്നത്. കേരളീയ സമൂഹം വര്‍ഗീയതയെ അതിശക്തമായി എതിര്‍ക്കുന്നവരാണ്. രാജ്യത്തെ പാര്‍ലമെന്ററി ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളേയും മതനിരപേക്ഷതയേയും തകര്‍ക്കുന്ന നടപടികളാണ് കേന്ദ്ര സര്‍കാരിന്റേതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തവരും മാപ്പെഴുതിക്കൊടുത്തവരും ഇന്ന് രാജ്യാധികാരം കയ്യാളുന്നു. കോടതികളെപ്പോലും വരുതിയിലാക്കാനുള്ള സംഘപരിവാര്‍ ശ്രമം അതീവ ഗൗരവതരമാണ്. രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് തന്നെ രാജ്യത്തെ പരമോന്നത കോടതി വിധിയെ തള്ളിപ്പറയുന്നു. മതനിരപേക്ഷ ഭാരതത്തില്‍ ഒരു മതവും മറ്റൊരു മതത്തിന് താഴെയും മുകളിലുമല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
-
Criticized | സംഘപരിവാറിന്റെ പിത്തലാട്ടത്തിന് കേരളത്തെ കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പൊതുസമ്മേളനത്തില്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി എന്‍ ടി ശിവരാജന്‍ സ്വാഗതവും സംസ്ഥാന സെക്രടറി എം കെ നൗശാദലി നന്ദിയും പറഞ്ഞു.

Criticized | സംഘപരിവാറിന്റെ പിത്തലാട്ടത്തിന് കേരളത്തെ കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പൊതുസമ്മേളനത്തോടനുബന്ധിച്ച് ഹോസ്ദുര്‍ഗ് സ്മൃതിമണ്ഡപത്തില്‍ നിന്നും ആരംഭിച്ച അധ്യാപക പ്രകടനം കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പൊതുസമ്മേളന നഗരിയില്‍ അവസാനിച്ചു.

Keywords:  CM Pinarayi Vijayan Criticized Sangh Parivar, Kanhangad, News, Education, Chief Minister, Pinarayi-Vijayan, Children, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia