Follow KVARTHA on Google news Follow Us!
ad

CM Pinarayi | 'വാര്‍ത്ത വരുത്തുന്ന വിധത്തിലാകരുത് വിമര്‍ശിക്കുന്നത്'; പാര്‍ലമെന്ററി യോഗത്തില്‍ ഗണേഷ് കുമാറിനെതിരെ രോഷാകുലനായി മുഖ്യമന്ത്രി

CM Pinarayi against Ganesh Kumar in LDF Parliamentary meeting #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ



തിരുവനന്തപുരം: (www.kvartha.com) എല്‍ഡിഎഫ് പാര്‍ലമെന്ററി യോഗത്തില്‍ കെബി ഗണേഷ് കുമാറിനെതിരെ രോഷാകുലനായി മുഖ്യമന്ത്രി. വാര്‍ത്ത വരുത്തുന്ന വിധത്തിലാകരുത് പ്രശ്‌നങ്ങളെ വിമര്‍ശിക്കേണ്ടത് എന്നായിരുന്നു പിണറായി വിജയന്റെ കുറ്റപ്പെടുത്തല്‍. പത്തനാപുരത്തെ വികസനം സര്‍കാര്‍ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. 

തിങ്കളാഴ്ച നടന്ന എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ ഗണേഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല. അതിനാല്‍ ഗണേഷിന്റെ അസാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തില്‍ സര്‍കാറിനും മന്ത്രിമാര്‍ക്കുമെതിരെ ഗണേഷ് ഉന്നയിച്ച വിമര്‍ശനങ്ങളാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. 

News,Kerala,Thiruvananthapuram,Politics,party,Criticism,CM,Chief Minister,Pinarayi-Vijayan,Ganesh Kumar,Top-Headlines,Latest-News, CM Pinarayi against Ganesh Kumar in LDF Parliamentary meeting


നേരത്തെ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്ന ഗണേഷ് കുമാര്‍ സര്‍കാരിനും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. മണ്ഡലങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നും പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നതെന്നുമായിരുന്നു ഗണേഷിന്റെ വിമര്‍ശനം. ഇതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

Keywords: News,Kerala,Thiruvananthapuram,Politics,party,Criticism,CM,Chief Minister,Pinarayi-Vijayan,Ganesh Kumar,Top-Headlines,Latest-News, CM Pinarayi against Ganesh Kumar in LDF Parliamentary meeting 

Post a Comment