Follow KVARTHA on Google news Follow Us!
ad

College | പയ്യന്നൂര്‍ ഫിഷറീസ് കോളജില്‍ ക്ലാസുകള്‍ തുടങ്ങി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Payyannur,News,Students,Budget,Kerala,
പയ്യന്നൂര്‍: (www.kvartha.com) പയ്യന്നൂര്‍ കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന്റെ കീഴിലുള്ള പയ്യന്നൂര്‍ ഫിഷറീസ് കോളജില്‍ ക്ലാസുകള്‍ തുടങ്ങി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള 40 വിദ്യാര്‍ഥികളാണ് ആദ്യ ബാചില്‍ ഉള്ളത്.

പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തിലാണ് കോളജിന് താത്കാലിക സംവിധാനം ഒരുക്കിയിട്ടുളളത്. വടക്കേ മലബാറിന്റെയാകെയും വിശേഷിച്ച് പയ്യന്നൂരിന്റെയും വിദ്യാഭ്യാസ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകരുമെന്ന് കരുതുന്ന സ്ഥാപനമാണ് ഫിഷറീസ് കോളജ്.
       
Classes started at Payyannur Fisheries College, Payyannur, News, Students, Budget, Kerala.

കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന്റെ കീഴിലാണ് കോളജ്. ഫിഷറീസ് സയന്‍സിലെ ബിരുദ കോഴ്‌സാണ് ആരംഭിച്ചത്. നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാര്‍ഥികളാണ് ആദ്യ ബാചില്‍ ഉള്ളത്.

കോളജിന് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനായി കോറോത്ത് 12 ഏകര്‍ ഭൂമി നേരത്തെ കണ്ടെത്തിയിരുന്നു. ഈ സ്ഥലം യൂനിവേഴ്സിറ്റിക്ക് കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി സംസ്ഥാന ബജറ്റില്‍ രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്.

Keywords: Classes started at Payyannur Fisheries College, Payyannur, News, Students, Budget, Kerala.

Post a Comment