ഇന്ധന വിലയടക്കം വര്‍ധിപ്പിച്ച മുഖ്യമന്ത്രി പിണറായിവിജയനെയും ധനമന്ത്രി ബാലഗോപാലിനെയും ജനങ്ങള്‍ നിലയ്ക്ക് നിര്‍ത്തുമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടി പറഞ്ഞു. കൂട്ടിയ നികുതി ഒരു രൂപ പോലും കുറക്കില്ലെന്നാണ് കഴിഞ്ഞ ദിവസം ധനമന്തി ബാലഗോപാല്‍ പറഞ്ഞത്. ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൊണ്ട് ഇവിടെ സുഖമായി ഭരിക്കാമെന്ന് പിണറായി വിജയനും ധനമന്ത്രി ബാലഗോപാലും ധരിക്കേണ്ടതില്ല. ഈ സാക്ഷര കേരളം ആദ്യമായാണ് സാമ്പത്തിക ശാസ്ത്രത്തിന്റെ എബിസിഡി അറിയാത്ത ഒരാളെ ധനകാര്യ മന്ത്രിയാക്കിയത്.
ഇപ്പോള്‍ ധനമന്ത്രി പറയുന്നത് ഞങ്ങളെ കേന്ദ്രം കടം വാങ്ങാനനുവദിക്കുന്നില്ലെന്നാണ്. നൂറ് രൂപ കടമെടുത്താല്‍ കേവലം മൂന്ന് രൂപ മാത്രമാണ് വികസനത്തിന് വേണ്ടി ചിലവവഴിക്കുന്നത്. അര്‍ഥശാസ്ത്രത്തിന്റെ ഹരിശ്രീയറിയാത്തവരെ എങ്ങനെയാണ് കടം വാങ്ങാന്‍ അനുവദിക്കുക. കേരളത്തില്‍ 10 ലക്ഷം കോടിയുടെ വരുമാനമുണ്ടെന്നും അതു കൊണ്ട് കടം വാങ്ങാമെന്നുമാണ് ധനമന്ത്രി പറയുന്നത്. ബാലഗോപാലിനെ പിണറായി ധനമന്ത്രിയാക്കിയത് അദ്ദേഹത്തിന്റെ കഴിവ് പരിഗണിച്ചല്ല. മറിച്ച് പിണറായിയിടെ വിനീത വിധേയനായതു കൊണ്ട് മാത്രമാണ്.
കേരളത്തിലെ ധനകാര്യ വകുപ്പ് ആറ് മാസം ബിജെപിയെ ഏല്‍പിച്ചാല്‍ ഒരു അധിക നികുതിയും ചുമത്താതെ 15000 കോടി രൂപയുടെ വരുമാനമുണ്ടാക്കിക്കാണിച്ച് തരാം. നികുതി വെട്ടിപ്പുകാരെയും സ്വര്‍ണക്കച്ചവടക്കാരെയും നിലയ്ക്ക് നിര്‍ത്തിയാല്‍ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാം. നികുതി വെട്ടിപ്പുകാരുടെയും സ്വര്‍ണക്കച്ചവടക്കാരുടെയും മുന്നില്‍ മുട്ടിലിഴയുന്ന നിലപാടാണ് പിണറായി സര്‍കാര്‍ സ്വീകരിക്കുന്നത്. ഇടതു വലതു മുന്നണികള്‍ക്ക് ഇത്തരം പ്രമാണിമാരുടെ മുന്നില്‍ മുട്ടിലിഴയുന്ന നിലപാടാണ്. കേരളത്തിലെ ദയനീയമായ സാമ്പത്തിക അസ്ഥയ്ക്ക് കാരണം സര്‍കാരിന്റെ നിലപാടാണ്. കടം കയറി ആത്മഹത്യചെയ്യുന്നവരുടെ നാടായി കേരളം മാറുകയാണ്.
2014 ല്‍ ലോക സാമ്പത്തിക ശക്തികളില്‍ ഇന്ത്യ പത്താം സ്ഥാനത്തായിരുന്നെങ്കില്‍ ഇന്ന് അഞ്ചാം സ്ഥാനത്താണ്. എന്നാല്‍ ഇന്‍ഡ്യ സാമ്പത്തികമായി മുന്നോട്ട് പോകുമ്പോള്‍ പകരം കേരളം അതിദയനീയമായി പിന്നോട്ട് പോവുകയാണ്. ഇടത് സര്‍കാരിന്റെ വികസന വിരുദ്ധ രാഷ്ട്രീയമാണ് കേരളത്തെ എല്ലാ മേഖലയിലും പിന്നോട്ട് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രടറി കെ രഞ്ജിത് സംസരിച്ചു. സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ. ശ്രീധര പൊതുവാള്‍, എപി ഗംഗാധരന്‍, വിവി ചന്ദ്രന്‍, സി നാരായണന്‍, ദേശീയ കൗണ്‍സില്‍ അംഗം പികെ വേലായുധന്‍, പിആര്‍ രാജന്‍, വിപി സുരേന്ദ്രന്‍, എന്‍ രതി, റീന മനോഹരന്‍, ഇപി ബിജു തുടങ്ങിയവര്‍ സംബന്ധിച്ചു. ബിജു ഏളക്കുഴി സ്വാഗതവും എംആര്‍ സുരേഷ് നന്ദിയും പറഞ്ഞു.
Keywords: Latest-News, Kerala, Kannur, Top-Headlines, BJP, Protest, Video, Clash, March, Government, Pinarayi-Vijayan, Clash in Collectorate March.
< !- START disable copy paste -->