Follow KVARTHA on Google news Follow Us!
ad

Kissing Device | ഇന്റര്‍നെറ്റ് വഴി കമിതാക്കള്‍ക്ക് ഇനി ദൂരെ നിന്നും ചുംബിക്കാം; പുതിയ സാങ്കേതിക വിദ്യയുമായി ചൈനീസ് സര്‍വകലാശാല; 'വിദൂരത്തുള്ള ദമ്പതികള്‍ക്ക് യഥാര്‍ഥ ശാരീരിക അടുപ്പം അനുഭവിക്കാന്‍ സഹായിക്കുന്നു', വീഡിയോ

Chinese University Invents 'Kissing Device' That Lets Users Smooch Over The Internet#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ബീജിങ്: (www.kvartha.com) ഇന്റര്‍നെറ്റ് വഴി കമിതാക്കള്‍ക്ക് ദൂരെനിന്നും ചുംബനം സാധ്യമാകുന്ന പുതിയ സാങ്കേതിക വിദ്യ കണ്ടെത്തിയതായി ചൈനീസ് സര്‍വകലാശാല. സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ 'ചുംബന ഉപകരണം'. സിഎന്‍എന്‍ ആണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്. 

സിലികണ്‍ ചുണ്ടുകളോടുകൂടിയാണ് ചുംബന ഉപകരണം നിര്‍മിച്ചിരിക്കുന്നത്. പ്രഷര്‍ സെന്‍സറുകളും ആക്യുവേറ്ററുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുതിനാല്‍ ഉപയോഗിക്കുന്നവരുടെ ചുണ്ടുകളുടെ മര്‍ദം, ചലനം, താപനില എന്നിവ അനുഭവിക്കുന്നിലൂടെ യഥാര്‍ഥ ചുംബനത്തിന്റെ പ്രതീതി നല്‍കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നു. 

തന്റെ യൂണിവേഴ്‌സിറ്റിയില്‍ ഞാന്‍ എന്റെ കാമുകി വളരെ ദൂരെയായിരുന്നു. അതിനാല്‍ ഞങ്ങള്‍ പരസ്പരം ഫോണിലൂടെ മാത്രമേ ബന്ധപ്പെട്ടിരുന്നുള്ളൂ. അങ്ങനെയാണ് ഇത്തരമൊരു ഉപകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ആലോചിച്ചതെന്ന് ചുംബന ഉപകരണം കണ്ടുപിടിച്ച ജിയാങ് സോംഗ്ലി ഗ്ലോബല്‍ ടൈംസിനോട് പറഞ്ഞു.

വിദൂരത്തുള്ള ദമ്പതികള്‍ക്ക് യഥാര്‍ഥ ശാരീരിക അടുപ്പം അനുഭവിക്കാന്‍ സഹായിക്കുന്നതാണെന്നാണ് അവകാശ വാദം. കണ്ടുപിടുത്തത്തിന് ചാങ്സോ വൊകേഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെകാട്രോനിക് ടെക്നോളജി പേറ്റന്റ് നേടിയിട്ടുണ്ട്. 2019-ല്‍ പേറ്റന്റിന് അപേക്ഷിച്ചിരുന്നുവെങ്കിലും 2023 ജനുവരിയിലാണ് പേറ്റന്റ് ലഭിച്ചത്. 

News,World,international,Beijing,Couples,Social-Media,Love,Mobile Phone,Technology,Gadgets,Kiss, Chinese University Invents 'Kissing Device' That Lets Users Smooch Over The Internet


പുറമെ, ഉപയോഗിക്കന്നവരുടെ ശബ്ദവും പരസ്പരം കൈമാറാന്‍ കഴിയും. ഉപയോക്താക്കള്‍ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഫോണിന്റെ ചാര്‍ജിംഗ് പോര്‍ടിലേക്ക് ഉപകരണം പ്ലഗ് ചെയ്യണം. പങ്കാളിയുമായി ആപ് പെയര്‍ ചെയ്ത ശേഷം വീഡിയോ കോള്‍ ചെയ്ത് ചുംബനം കൈമാറാം.

എന്നാല്‍, ഉപകരണം അശ്ലീലമാണെന്നാണ് ചിലരുടെ വാദം. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഇത് വാങ്ങാനും ഉപയോഗിക്കാനും കഴിയുമെന്നും ചിലര്‍ ആശങ്ക പ്രകടിപ്പിച്ചു. എന്തുതന്നെ ആയാലും ചൈനീസ് സാമൂഹ്യമമാധ്യമമായ വെയ്ബോയില്‍ ഉപകരണത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Keywords: News,World,international,Beijing,Couples,Social-Media,Love,Mobile Phone,Technology,Gadgets,Kiss, Chinese University Invents 'Kissing Device' That Lets Users Smooch Over The Internet

Post a Comment