തുരുവനന്തപുരം: (www.kvartha.com) വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുക സംഘപരിവാറിന്റെ സഹജസ്വഭാവമാണെന്ന് മനീഷ് സിസോദിയയുടെ അറസ്റ്റില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം ശ്രമങ്ങളിലെ ഏറ്റവും പുതിയ അദ്ധ്യായമാണ് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റെന്ന് അദ്ദേഹം പറഞ്ഞു.
സിബിഐ ഉള്‍പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ അലോസരപ്പെടുത്താനാണ് ശ്രമിക്കുന്നത്. സംസ്ഥാന സര്‍കാരുകളെ അസ്ഥിരപ്പെടുത്തുക എന്നതിനര്‍ഥം ജനാധിപത്യത്തെ തന്നെ അപ്രസക്തമാക്കുക എന്നതാണ്.
സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഉള്‍പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കാത്ത കേന്ദ്ര സര്‍കാരിന്റെ പിടിപ്പുകേടിനെതിരെ, രാജ്യവ്യാപകമായി അസംതൃപ്തി ഉയരുകയാണ്. ആ ജനരോഷത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനും കുതന്ത്രങ്ങളെ ആശ്രയിക്കുന്നു. അത്തരമൊരു കുതന്ത്രം കൂടിയാണ് സിസോദിയയുടെ അറസ്റ്റ് എന്ന് കരുതേണ്ടിയിരിക്കുന്നു.
ഇത്തരം അധികാര ദുര്‍വിനിയോഗങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ ശബ്ദം ഉയരണം. നമ്മുടെ രാജ്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറയ്ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ ശക്തമായി അപലപിക്കപ്പെടണമെന്ന് അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു.
Keywords: News,Kerala,State,Thiruvananthapuram,CM,Pinarayi-Vijayan,Chief Minister,Top-Headlines,Arrested,Facebook,Social-Media,Facebook Post, Chief Minister Pinarayi Vijayan's response on Arrest of Manish Sisodia