CM | കുറ്റകൃത്യങ്ങളില്‍ പെട്ടുപോകുന്ന കൗമാരക്കാരെ പാര്‍പിക്കാനുള്ള തൃക്കാക്കരയിലെ ബോസ്റ്റല്‍ സ്‌കൂളിന്റെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ച് മാതൃകാ സ്ഥാപനമാക്കി വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കി വരികയാണെന്ന് മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com) കുറ്റകൃത്യങ്ങളില്‍ പെട്ടുപോകുന്ന കൗമാരക്കാരെ പാര്‍പിക്കുന്നതിനുള്ള തൃക്കാക്കരയിലെ ബോസ്റ്റല്‍ സ്‌കൂളിന്റെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ച് അതിനെ രാജ്യത്തെ ഒരു മാതൃകാ സ്ഥാപനമാക്കി വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്ക
രിച്ച് നടപ്പാക്കി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ഉമ തോമസ് എം എല്‍ എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

CM | കുറ്റകൃത്യങ്ങളില്‍ പെട്ടുപോകുന്ന കൗമാരക്കാരെ പാര്‍പിക്കാനുള്ള തൃക്കാക്കരയിലെ ബോസ്റ്റല്‍ സ്‌കൂളിന്റെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ച് മാതൃകാ സ്ഥാപനമാക്കി വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കി വരികയാണെന്ന് മുഖ്യമന്ത്രി

പുതിയ കെട്ടിടം നിര്‍മിക്കുന്നതിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി 3.3 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിച്ചുവരുന്നു. സ്‌കൂളില്‍ കംപ്യൂടര്‍ ലാബ്, സ്മാര്‍ട് ക്ലാസ് റൂം, പബ്ലിക് അഡ്രസിംഗ് സംവിധാനം എന്നിവ ഇതിനകം തന്നെ സ്ഥാപിച്ചിട്ടുണ്ട്. സ്‌കൂളിലെ അന്തേവാസികളില്‍ അധികവും വിചാരണ തടവുകാ
രാണ്. സാമ്പത്തിക പരാധീനതയുള്ളവര്‍ക്ക് സൗജന്യ നിയമ
സഹായവും നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദ്യാഭ്യാസവും വ്യക്തിത്വവികസനവും മുന്‍നിര്‍ത്തി വിദഗ്ധരായ അധ്യാപകരുടെ സേവനവും ലൈബ്രറി സൗകര്യവും സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്. കായിക-വിനോദ ഉപാധികളും ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം പുനരധിവാസം ലക്ഷ്യമിട്ടുള്ള തൊഴില്‍ പരിശീലനവും നല്‍കിവരുന്നു. ആവശ്യമായ ചികിത്സാ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതോടൊപ്പം അന്തേവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള മെറ്റല്‍ ഡിറ്റക്ടര്‍, സിസിടിവി, വീഡിയോ കോണ്‍ ഫറന്‍സിംഗ്, കുട്ടികള്‍ക്ക് അവരുടെ ബന്ധുക്കളുമായും അഭിഭാഷകരുമായും ബന്ധപ്പെടുന്നതിന് വീഡിയോ കോള്‍ സംവിധാനങ്ങള്‍ എന്നിവയും നിലവിലുണ്ട്.

സംശുദ്ധീകരണവും പുനരധിവാസവും മികച്ച രീതിയില്‍ ഉറപ്പാക്കുന്ന തരത്തില്‍ ബോസ്റ്റല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം മാറ്റിയെടുക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്തേവാസികളില്‍ ശാരീരികവും മാനസികവും സാമൂഹികവുമായ പരിവര്‍ത്തനം സൃഷ്ടിച്ച് കുറ്റവാസനയില്‍ നിന്ന് മോചിപ്പിച്ച് അവരെ ഉത്തമ പൗരന്മാരാക്കി മാറ്റുന്നതിനുള്ള തെറ്റുതിരുത്തല്‍ പ്രവര്‍ത്തനങ്ങ
ളാണ് നടത്തിവരുന്നതെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി കെ രാധാകൃഷ്ണന്‍ മറുപടി നല്‍കി.

Keywords:  Chief Minister about Thrikkakara Borstal School, Thiruvananthapuram, News, Assembly, Children, School, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia