Follow KVARTHA on Google news Follow Us!
ad

Accidental Death | കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് മകളെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയ്ക്ക് ദാരുണാന്ത്യം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,News,Local News,Dead,attack,hospital,Compensation,National,
കോര്‍ബ: (www.kvartha.com) കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് മകളെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയ്ക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. 45കാരിയായ ദുവാസിയ ബായിആണ് കൊല്ലപ്പെട്ടത്.

തെലിയാമറിലെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് മകള്‍ റിങ്കിയുടെ നേര്‍ക്ക് കാട്ടുപന്നി പാഞ്ഞെടുക്കുന്നത് ദുവാസിയ ബായിയുടെ ശ്രദ്ധയില്‍പെടുന്നത്. ഇതോടെ മകളെ രക്ഷിക്കാന്‍ ദുവാസിയ കയ്യിലിരുന്ന പികാസുമായി കാട്ടുപന്നിയെ ആക്രമിച്ചു.

Chhattisgarh Woman Fights Wild Boar To Save Daughter's Life, Dies, News, Local News, Dead, Attack, Hospital, Compensation, National

അര മണിക്കൂറോളം ദുവാസിയ പന്നിയെ നേരിട്ടു. ഒടുവില്‍ പികാസുകൊണ്ട് കാട്ടുപന്നിയെ കൊന്നെങ്കിലും പന്നിയുടെ ആക്രമണത്തില്‍ ദുവാസിയയ്ക്ക് മാരകമായി പരുക്കേറ്റിരുന്നു. പ്രദേശവാസികള്‍ ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

ദുവാസിയയുടെ 11കാരി മകള്‍ റിങ്കിക്കും നിസ്സാര പരുക്കുകളേറ്റു. കുടുംബത്തിന് അടിയന്തര ധനസഹായമായി 25,000 രൂപ നല്‍കിയതായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 5.75 ലക്ഷം രൂപ കൂടി കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.

Keywords: Chhattisgarh Woman Fights Wild Boar To Save Daughter's Life, Dies, News, Local News, Dead, Attack, Hospital, Compensation, National.

Post a Comment