Follow KVARTHA on Google news Follow Us!
ad

Died | അര്‍ത്തുങ്കലില്‍ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ കതിന പൊട്ടിത്തെറിയില്‍ പരുക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

Cherthala: One died in katina explosion accident during temple festival in Arthungal #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ചേര്‍ത്തല: (www.kvartha.com) അര്‍ത്തുങ്കല്‍ അറവുകാട് ക്ഷേത്രോത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. അര്‍ത്തുങ്കല്‍ ചെത്തി കിഴക്കേവെളി വീട്ടില്‍ അശോകന്‍ (54) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

വെള്ളിയാഴ്ച രാവിലെ ഏഴര മണിയോടെയാണ് അപകടം സംഭവിച്ചത്. പറയെടുപ്പിനായി രണ്ടു കതിന കുറ്റികള്‍ നിറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. അശോകനോടൊപ്പമുണ്ടായിരുന്ന ചെത്തി പുളിക്കല്‍ചിറ പ്രകാശനും പൊള്ളലേറ്റിരുന്നു. 80 ശതമാനത്തിലേറെ പൊള്ളലേറ്റ അശോകന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മരിച്ചത്. 

News,Kerala,State,Accident,Explosions,Treatment,hospital,Death,Funeral,Obituary, Cherthala: One died in katina explosion accident during temple festival in Arthungal


മീന്‍പിടുത്തതൊഴിലാളിയാണ് അശോകന്‍. സംസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: സുവര്‍ണ്ണ. മകള്‍: അഞ്ജലി.

Keywords: News,Kerala,State,Accident,Explosions,Treatment,hospital,Death,Funeral,Obituary, Cherthala: One died in katina explosion accident during temple festival in Arthungal 

Post a Comment