Follow KVARTHA on Google news Follow Us!
ad

Attacked | 'കല്ലുകൊണ്ട് മുഖത്തിടിച്ച് ട്രാകിലൂടെ വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമം'; തമിഴ്‌നാട്ടില്‍ മലയാളി റെയില്‍വേ ഗേറ്റ് ജീവനക്കാരിക്കുനേരെ ക്രൂര ആക്രമണം; ഗുരുതരമായി പരുക്കേറ്റ കൊല്ലം സ്വദേശിനി ആശുപത്രിയില്‍

Chennai: Woman railway gatekeeper attacked#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ചെന്നൈ: (www.kvartha.com) തമിഴ്‌നാട് ചെങ്കോട്ടയ്‌ക്കെടുത്ത് പാവൂര്‍ഛത്രത്തില്‍ മലയാളിയായ റെയില്‍വേ ഗേറ്റ് ജീവനക്കാരിക്ക് നേരെ ക്രൂര ആക്രമണം. ഗുരുതരമായി പരുക്കേറ്റ കൊല്ലം സ്വദേശിനിയെ തിരുനെല്‍വേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ പിടികൂടുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

വ്യാഴാഴ്ച രാത്രി എട്ടിനും ഒന്‍പതിനും ഇടയിലാണ് സംഭവം. ഗാര്‍ഡ് റൂമിനകത്ത് ഫോണ്‍ ചെയ്യുന്നതിനിടെ, അക്രമി മുറിയില്‍ അതിക്രമിച്ച് കയറി യുവതിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കല്ലുകൊണ്ട് മുഖത്ത് ഇടിച്ച അക്രമികള്‍ യുവതിയെ ട്രാകിലൂടെ വലിച്ചിഴയ്ക്കുകയും രക്ഷപ്പെടാന്‍ പുറത്തേയ്ക്ക് ഓടിയപ്പോള്‍ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. 

News,National,India,chennai,attack,Injured,Malayalee,Crime,Police, Chennai: Woman railway gatekeeper attacked


തുടര്‍ന്ന് അക്രമിയില്‍ നിന്ന് കുതറിമാറി യുവതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം സമീപത്തെ സര്‍കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുനെല്‍വേലിയിലെ റെയില്‍വേ ആശുപത്രിയിലേക്ക് മാറ്റി.

തെങ്കാശിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ഒറ്റപ്പെട്ട പ്രദേശമായ പാവൂര്‍ഛത്രം.

Keywords: News,National,India,chennai,attack,Injured,Malayalee,Crime,Police, Chennai: Woman railway gatekeeper attacked

Post a Comment