Follow KVARTHA on Google news Follow Us!
ad

Police Reports | 'മറ്റ് സംശയങ്ങള്‍ ഒന്നുംതന്നെ ഇല്ല'; ഗായിക വാണി ജയറാമിന്റെ മരണകാരണം തലയിലേറ്റ മുറിവെന്ന് പൊലീസ്; സംസ്‌കാരം ഉച്ചയ്ക്ക് 2 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ

Chennai police reports on Singer Vani Jairam death#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെന്നൈ: (www.kvartha.com) പ്രശസ്ത പിന്നാണി ഗായിക വാണി ജയറാമിന്റെ മരണകാരണം തലയിലേറ്റ മുറിവെന്ന് പൊലീസ് റിപോര്‍ട്. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ വീണ് മേശയില്‍ തലയിടിക്കുകയായിരുന്നുവെന്നും മരണത്തില്‍ മറ്റ് സംശയങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. 

ശനിയാഴ്ച രാവിലെ പത്തരയോടെയാണ് വാണി ജയറാമിനെ ചെന്നൈ നുങ്കംപാക്കം ഹാഡോസ് റോഡിലുള്ള ഫ്‌ലാറ്റില്‍ തലയ്ക്ക് പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ തറയില്‍ കിടക്കുന്ന തരത്തിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. 

വീട്ടുജോലിക്കാരിയായ യുവതി രാവിലെ ജോലിക്കുവന്നപ്പോള്‍ ബെല്ലടിച്ചിട്ടും ഫോണ്‍ വിളിച്ചിട്ടും പ്രതികരണം ഇല്ലാതായതിനെ തുടര്‍ന്ന് അയല്‍വാസികളെയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 

News,National,India,chennai,Death,Funeral,Singer,Police,Condolence,Obituary,Ministers, Top-Headlines,Latest-News,Trending, Chennai police reports on Singer Vani Jairam death


പോസ്റ്റുമോര്‍ടത്തിന് ശേഷം ശനിയാഴ്ച രാത്രി ഫ്‌ലാറ്റിലെത്തിച്ച ഭൗതികശരീരത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി, ഗായികമാരായ കെ എസ് ചിത്ര, സുജാത തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പിച്ചു. രാവിലെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അന്ത്യാഞ്ജലി അര്‍പിക്കാനെത്തി.

വാണി ജയറാമിന്റെ സംസ്‌കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് ചെന്നൈ ബസന്ത് നഗര്‍ വൈദ്യുതി ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. സംസ്‌കാരച്ചടങ്ങില്‍ കേരള മുഖ്യമന്ത്രിക്ക് വേണ്ടി പുഷ്പചക്രം സമര്‍പിക്കാന്‍ നോര്‍ക റൂട്‌സ് പ്രതിനിധിയെ ചുമതലപ്പെടുത്തി.

Keywords: News,National,India,chennai,Death,Funeral,Singer,Police,Condolence,Obituary,Ministers, Top-Headlines,Latest-News,Trending, Chennai police reports on Singer Vani Jairam death

Post a Comment