Follow KVARTHA on Google news Follow Us!
ad

Booked | കടം വാങ്ങി പണയംവെച്ച സ്വര്‍ണം തിരിച്ചു നല്‍കിയില്ലെന്ന പരാതിയില്‍ പൊലീസുകാരനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Complaint,Police,Cheating,Kerala,
കണ്ണൂര്‍: (www.kvartha.com) പണയം വയ്ക്കാനായി കടം വാങ്ങിയ സ്വര്‍ണം തിരിച്ചു നല്‍കാതെ പൊലീസുകാരന്‍ വഞ്ചിച്ചതായുളള പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. കരിവെളളൂര്‍ തെക്കെ മണക്കാട്ടെ ഹനീഷിന്റെ ഭാര്യ സൗഭാഗ്യയുടെ പരാതിയില്‍ അന്നൂര്‍ സ്വദേശി വിപിന്‍ കുമാറിനെതിരെയാണ് കേസെടുത്തത്.

2018-19 ഇടയിലുള്ള കാലയളവിലാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. കുടുംബ സുഹൃത്തായ വിപിന്‍ കുമാറിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ഥന മാനിച്ചാണ് പത്തൊന്‍പതര പവന്‍ സ്വര്‍ണം പണയം വയ്ക്കാനായി നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്.

Cheating Case Against Police man, Kannur, News, Complaint, Police, Cheating, Kerala

പിന്നീട് പലവട്ടം ചോദിച്ചിട്ടും സ്വര്‍ണം തിരിച്ചു നല്‍കാതെ വഞ്ചിക്കുകയായിരുന്നുവെന്നും സൗഭാഗ്യ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

Keywords: Cheating Case Against Police man, Kannur, News, Complaint, Police, Cheating, Kerala.

Post a Comment