Follow KVARTHA on Google news Follow Us!
ad

Free Ration | പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരും, എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ലഭിക്കുമെന്നും ധനമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,New Delhi,News,Budget,Union-Budget,Trending,Loksabha,National,
ന്യൂഡെല്‍ഹി: (www.kvartha.com) ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ലോകം ഇന്‍ഡ്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ആഗോളസാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്‍ഡ്യന്‍ സമ്പദ്ഘടന ശരിയായ പാതയിലാണ്. വെല്ലുവിളികള്‍ക്കിടയിലും രാജ്യം ഭദ്രമായ നിലയില്‍ വളരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

Centre’s Free Ration Scheme ‘PM Garib Kalyan Anna Yojana’ Has Got A New Spin, New Delhi, News, Budget, Union-Budget, Trending,  Loksabha, National

പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നതിനുശേഷമാണ് ബജറ്റ് അവതരണം ആരംഭിച്ചത്. രാവിലെ ധനമന്ത്രാലയത്തിലെത്തിയ ധനമന്ത്രി, രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റിലെത്തിയത്. അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ രണ്ടാം മോദി സര്‍കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റായിരിക്കും ഇത്.

പിഎം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ലഭിക്കും. ഇതിന്റെ രണ്ടു ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രസര്‍കാര്‍ വഹിക്കും.

മൂന്നു ഘടകങ്ങളിലാണ് ഊന്നല്‍ നല്‍കുക.

1. പൗരന്മാര്‍ക്ക് അവസരങ്ങള്‍ വര്‍ധിപ്പിക്കല്‍, യുവാക്കള്‍ക്ക് മുന്‍ഗണന.

2. സാമ്പത്തിക വളര്‍ചയും തൊഴിലും വര്‍ധിപ്പിക്കല്‍.

2. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കല്‍. സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ സമ്പദ്ഘടനയാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.

Keywords: Centre’s Free Ration Scheme ‘PM Garib Kalyan Anna Yojana’ Has Got A New Spin, New Delhi, News, Budget, Union-Budget, Trending,  Loksabha, National.

Post a Comment