കൊളീജിയം ശുപാര്‍ശകള്‍ നടപ്പാക്കാന്‍ വൈകുന്നതില്‍ ജസ്റ്റിസ് എസ് കെ കൗള്‍, എ എസ് ഒക എന്നിവര്‍ അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് ജഡ്ജിമാരുടെ നിയമനത്തില്‍ ഞായറാഴ്ചക്കുള്ളില്‍ തീരുമാനമാകുമെന്ന് കേന്ദ്രസര്‍കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
രാജസ്താന്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പാട്‌ന ഹൈകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വി പി സഞ്ജയ് കുമാര്‍, പട്‌ന ഹൈകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് അഹാസുനുദ്ദീന്‍ അമാനത്തുള്ള, അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് മനോജ് മിശ്ര എന്നിവരെയാണ് സുപ്രീംകോടതിയിലേക്ക് പുതുതായി നിയമിച്ചത്.
Keywords: Centre Clears 5 New Supreme Court Judges After 'Very Serious' Warning, New Delhi, News, Supreme Court of India, Judge, National.