ന്യൂഡെല്‍ഹി: (www.kvartha.com) ആര്‍ത്തവം സ്വാഭാവിക ശാരീരികാവസ്ഥ മാത്രമാണെന്നും അതിന് അവധി നല്‍കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി കേന്ദ്ര സര്‍കാര്‍. എന്നാല്‍ പെണ്‍കുട്ടികളുടെ ആര്‍ത്തവ ശുചിത്വത്തിന് പ്രത്യേക പദ്ധതിയുണ്ടെന്നും കേന്ദ്രം അറിയിച്ചു.
ആര്‍ത്തവ അവധി തൊഴിലിടങ്ങളില്‍ നിര്‍ബന്ധമാക്കാന്‍ പദ്ധതിയില്ലെന്നും സര്‍കാര്‍ അറിയിച്ചു. ആര്‍ത്തവ സംബന്ധമായ ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളത് വളരെ ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ്. ഇത് മരുന്നിലൂടെ മറികടക്കാനാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അടുത്തിടെ കേരളത്തിലെ യൂനിവേഴ്‌സിറ്റികള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടിരുന്നു. മാത്രമല്ല, പ്രസവാവധിയും അനുവദിച്ചിരുന്നു.
Keywords: Central government will not implement leave for menstruation; Only the natural physical condition, New Delhi, News, Health, Health and Fitness, Holidays, National.