ശ്രീനഗര്‍: (www.kvartha.com) ജമ്മു കശ്മീരിലെ 37 സ്ഥലങ്ങളില്‍ സിബിഐ (Central Bureau of Investigation) പരിശോധന. കഴിഞ്ഞ വര്‍ഷം മാര്‍ച് ആറിന് നടന്ന ധനകാര്യ വകുപ്പിലെ അകൗണ്ട്‌സ് അസിസ്റ്റന്റുമാരുടെ റിക്രൂട്മെന്റ് പരീക്ഷയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം.
ജമ്മു കശ്മീര്‍ സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ സിബിഐ കേസെടുത്തിരുന്നു. ജെകെഎസ്എസ്ബി മുന്‍ അംഗം നീലം ഖജൂരിയ, സെക്ഷന്‍ ഓഫീസര്‍ അഞ്ജു റെയ്‌ന, ജെ-കെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍
കര്‍ണൈല്‍ സിംഗ് എന്നിവരുള്‍പെടെ 20 പേര്‍ക്കെതിരെയാണ് കേസ്.
കര്‍ണൈല്‍ സിംഗ് എന്നിവരുള്‍പെടെ 20 പേര്‍ക്കെതിരെയാണ് കേസ്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ജമ്മു കശ്മീര്‍ പൊലീസ് റിക്രൂട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിലെയും ജമ്മു കശ്മീര്‍ പൊലീസിലെയും ഉദ്യോഗസ്ഥര്‍ ഉള്‍പെടെ ഏഴ് പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും റെയ്ഡ് നടത്തിയിരുന്നു.
Keywords: News,National,India,Jammu,Kashmir,Examination,Raid,CBI,CBI Raid,Top-Headlines,Latest-News,Case, CBI raids 37 spots in J&K over irregularities in finance dept recruitment exam