Accident | 200 അടി താഴ്ചയിലേക്ക് മറിഞ്ഞ കാറിലുണ്ടായിരുന്ന അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
Feb 1, 2023, 09:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) 200 അടി താഴ്ചയിലേക്ക് മറിഞ്ഞ കാറിലുണ്ടായിരുന്ന അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. അന്ധേരി സ്വദേശികളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ആര്‍ക്കും ഗുരുതരമായ പരുക്കുകളില്ല. കാര്‍ ഓടിച്ചിരുന്ന നിനാദ് റൗളിന് നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് അപകടമുണ്ടായത്.
ശനിയാഴ്ച ഉച്ചയ്ക്ക് മുംബൈയില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയുള്ള വിഹുലെ ഗ്രാമത്തിലെ മാംഗോവിലാണ് കാര്‍ അപകടമുണ്ടായത്. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അരമണിക്കൂറിനുള്ളില്‍ എല്ലാവരെയും കാറിന് പുറത്തെത്തിച്ചു. ഞായറാഴ്ചയാണ് കാര്‍ പുറത്തെടുത്തത്.
വാഹനം ആദ്യം മരത്തിലിടിച്ച് മറിഞ്ഞ് കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നും കാര്‍ യാത്രക്കാരായ അഞ്ച് പേരുടെയും മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. കാര്‍ ഹൈവേയില്‍ നിന്ന് നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിയുന്നത് കണ്ട ഗ്രാമീണനാണ് വിവരമറിയിച്ചതെന്ന് മാംഗോവ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര പാട്ടീല്‍ പറഞ്ഞു.
റൗളിന്റെ ഭാര്യയും മകനും മാതാപിതാക്കളുമാണ് കാറിലുണ്ടായിരുന്നത്. ശ്രീവര്‍ദ്ധനിലേക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് കുടുംബം അപകടത്തില്‍പെട്ടത്.
Keywords: News,National,India,Mumbai,Accident,Injured,Police,police-station,Parents, Car falls 200ft in gorge, family of 5 escapes with minor injuries in Maharashtra's Mangaon
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

