Follow KVARTHA on Google news Follow Us!
ad

Last Wishes | താന്‍ മരിച്ചാല്‍ ശരീരം കുടുംബാംഗങ്ങള്‍ ഭക്ഷിക്കണം; അതിവിചിത്രമായ മരണാനന്തര ആഗ്രഹവുമായി യുവാവ്

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,London,News,Dead,Dead Body,Report,Media,World,
ലന്‍ഡന്‍: (www.kvartha.com) മരണശേഷമുള്ള കാര്യങ്ങളെ കുറിച്ച് ചിലര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരിക്കും. പലരും മരണശേഷം ചെയ്യേണ്ട കാര്യങ്ങള്‍ ഡയറിയില്‍ കുറിച്ചുവച്ചിരിക്കും. പലരും പല രീതിയിലുള്ള ആഗ്രഹങ്ങളായിരിക്കും വച്ചുപുലര്‍ത്തുന്നത്. അതില്‍ വളരെ വിചിത്രമായ ആഗ്രഹങ്ങളും ഉണ്ടായിരിക്കാം.

അത്തരത്തില്‍ വളരെ വിചിത്രമായ മരണാന്തര ആഗ്രഹം വച്ചുപുലര്‍ത്തുന്ന യുവാവാണ് ഇപ്പോള്‍ ചര്‍ചാവിഷയം. യുകെയിലെ ആ വ്യക്തിയുടെ മരണാനന്തര ആഗ്രഹം താന്‍ മരിച്ചാല്‍ അവസാനത്തെ ചടങ്ങുകളില്‍ തന്റെ ശരീരം കുടുംബം ഭക്ഷിക്കണം എന്നാണ്. ഡെയ് ലി സ്റ്റാറാണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്.

Cannibalism To Dressing As Elvis Presley In Coffins, UK People's Bizarre Last Wishes, London, News, Dead, Dead Body, Report, Media, World

സണ്‍ലൈഫിന്റെ മേധാവി ഇയാന്‍ അറ്റ്കിന്‍സണ്‍ ആണ് ആളുകളുടെ അന്ത്യാഭിലാഷങ്ങളെ കുറിച്ച് ഒരു സര്‍വേ നടത്തിയത്. അതില്‍ ഒരു ബ്രിടീഷ് പൗരനാണ് തന്റെ ശരീരം കുടുംബാംഗങ്ങള്‍ കഴിച്ചു കാണണം എന്ന ആഗ്രഹം പറഞ്ഞത്. ഒരു പാത്രത്തില്‍ വച്ച് തന്റെ ശരീരം ബന്ധുക്കള്‍ക്ക് നല്‍കണം എന്നും അയാള്‍ എടുത്തു പറഞ്ഞതായാണ് റിപോര്‍ട്. ഏതായാലും നരഭോജനം യുകെയില്‍ നിയമ വിധേയമല്ലാത്തതിനാല്‍ തന്നെ ആ ആഗ്രഹം യാതൊരു കാരണവശാലും നടക്കാന്‍ പോകുന്നില്ല.

ഇതുപോലെ അനേകം വിചിത്രങ്ങളായ ആഗ്രഹങ്ങളാണ് പലരും സര്‍വേയില്‍ പങ്കുവച്ചത്. ഒരാള്‍ പറഞ്ഞത് തനിക്ക് സാന്താക്ലോസിന്റെ വസ്ത്രം ധരിച്ച് ശവപ്പെട്ടിയില്‍ കിടക്കണം എന്നാണ്. ഒരു കൃഷിക്കാരന്‍ പറഞ്ഞത് തന്റെ ശവപ്പെട്ടിയില്‍ പുല്ല് നിറയ്ക്കണം എന്നാണ്. മറ്റൊരാള്‍ പറഞ്ഞത് തനിക്ക് എല്‍വിസ് പ്രെസ്ലിയെ പോലെ വേഷം ധരിച്ചാവണം ശവപ്പെട്ടിയില്‍ കിടക്കേണ്ടത് എന്നാണ്.

അഞ്ച് ഫ്യൂണറല്‍ ഡയറക്ടര്‍മാരില്‍ നാല് പേരും തങ്ങളോട് പറഞ്ഞത് ശവസംസ്‌കാര ചടങ്ങുകളില്‍ ഇന്ന് വലിയ മാറ്റം കാണുന്നുണ്ട് എന്നാണ്. മിക്കവാറും ആളുകള്‍ ആഘോഷമായി തന്നെയാണ് ശവസംസ്‌കാര ചടങ്ങുകള്‍ ഇപ്പോള്‍ നടത്തുന്നത് എന്നും സര്‍വേ സംഘടിപ്പിച്ച ഇയാന്‍ അറ്റ്കിന്‍സണെ ഉദ്ധരിച്ച് യുകെ വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു.

Keywords: Cannibalism To Dressing As Elvis Presley In Coffins, UK People's Bizarre Last Wishes, London, News, Dead, Dead Body, Report, Media, World.

Post a Comment