Follow KVARTHA on Google news Follow Us!
ad

Clinic | കണ്ണൂരില്‍ കാന്‍സര്‍ ഫോളോ അപ് ക്ലിനിക് ഫെബ്രുവരി 18ന്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Treatment,Cancer,hospital,Kerala,
കണ്ണൂര്‍: (www.kvartha.com) മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി കണ്ണൂരും തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററും ചേര്‍ന്ന് ഫെബ്രുവരി 18 രാവിലെ ഒന്‍പതു മണി മുതല്‍ കണ്ണൂര്‍ ഏര്‍ലി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്ററില്‍ കാന്‍സര്‍ ഫോളോ അപ് ക്ലിനിക് നടത്തും. തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സ പൂര്‍ത്തിയാക്കി പുനഃപരിശോധന നിര്‍ദേശിച്ചവര്‍ക്കും പരിശോധന ആവശ്യം ഉള്ളവര്‍ക്കും വേണ്ടിയാണിത്.

Cancer follow up clinic in Kannur on February 18, Kannur, News, Treatment, Cancer, Hospital, Kerala

കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ സി ആര്‍ നമ്പര്‍ സഹിതം ഏര്‍ലി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി, തെക്കി ബസാര്‍ കണ്ണൂര്‍- 2 എന്ന വിലാസത്തിലോ 0497 2705309, 2703309 എന്ന ഫോണ്‍ നമ്പറിലോ വിളിച്ച് ഫെബ്രുവരി 15 വൈകിട്ട് നാലിനകം പേര് രെജിസ്റ്റര്‍ ചെയ്യണം.

Keywords: Cancer follow up clinic in Kannur on February 18, Kannur, News, Treatment, Cancer, Hospital, Kerala.

Post a Comment