ജയ്പുര്‍: (www.kvartha.com) ഉടമയെ കൊന്ന ഒട്ടകത്തെ രോഷാകുലരായ നാട്ടുകാര്‍ ചേര്‍ന്ന് തല്ലികൊന്നു. രാജസ്താനിലെ ബികാനീര്‍ ജില്ലയിലെ പഞ്ചു എന്ന സ്ഥലത്താണ് അവിശ്വസനീയമായ സംഭവം നടന്നത്. കെട്ടുപൊട്ടിച്ചോടിയത് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒട്ടകം ഉടമയുടെ തല കടിച്ചെടുക്കുകയായിരുന്നു. ഉടമയുടെ തല കടിച്ചെടുത്ത ഒട്ടകം തല ചവച്ചരച്ചെന്നും റിപോര്‍ടുകളുണ്ട്.
കെട്ടിയിട്ടിരുന്ന ഒട്ടകം മറ്റൊരു ഒട്ടകത്തിന്റെ അടുത്തേക്ക് പോകുന്നതിനായി കയര്‍ പൊട്ടിച്ച് ഓടുകയായിരുന്നു. ഇതിനെ നിയന്ത്രിക്കുന്നതിനിടെ ഒട്ടകം അക്രമസക്തമായി ഉടമയെ ആക്രമിക്കുകയായിരുന്നു. ഉടമയെ ചവിട്ടിവീഴ്ത്തിയ ഒട്ടകം ഉടമയുടെ കഴുത്തില്‍ കടിച്ച് മുകളിലേക്കുയര്‍ത്തി വീണ്ടും നിലത്തേക്കെറിഞ്ഞു. ഈ സമയത്ത് ഉടമയുടെ തല വേര്‍പെട്ടു.
ഈ സമയത്ത് അവിടെയുണ്ടായിരുന്ന നാട്ടുകാര്‍ ഓട്ടകത്തെ ക്രൂരമായി മര്‍ദിച്ച് കൊല്ലുകയായിരുന്നു. മര്‍ദനത്തില്‍ തലയ്ക്കടിയേറ്റ ഒട്ടകം ചത്തു. ഒട്ടകത്തെ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അക്രമസക്തനായ ഒട്ടകം കൂടുതല്‍ അപകടകാരിയാകുമെന്നും മറ്റുള്ളവരെ അക്രമിക്കാന്‍ സാധ്യതയുള്ളതിനാലുമാണ് തല്ലി കൊന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Keywords: News,National,India,Jaipur,Rajasthan,Killed,attack,Crime,Local-News,Animals, Camel beaten to death by angry locals in Rajasthan’s Bikaner