Careless Driving | ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ഡ്രൈവര്‍; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നടപടിയുമായി എംവിഡി

 




കോഴിക്കോട്: (www.kvartha.com) മൊബൈല്‍ ഫോണ്‍ വിളിയും ബസ് ഓടിക്കലും ഒരുമിച്ച് കൊണ്ടുപോയ ഡ്രൈവര്‍ക്കെതിരെ നടപടി. കോഴിക്കോട് - പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസിലെ ഡ്രൈവറാണ് ഓട്ടത്തിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചത്. ബസിലെ യാത്രക്കാര്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നു. 

ഫറോക്ക് മുതല്‍ ഇടിമുഴിക്കല്‍ വരെയുള്ള ഏഴ് കിലോമീറ്ററിനിടയില്‍ ഡ്രൈവര്‍ എട്ട് തവണയാണ് ഫോണ്‍ ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് നടന്ന ഈ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇടയ്ക്ക് വാട്‌സ് ആപ് ഉപയോഗിക്കുകയും ചെയ്തുവെന്നും ഒരു കയ്യില്‍ ഫോണും മറ്റെ കയ്യില്‍ സ്റ്റിയറിങ് ബാലന്‍സ് ചെയ്തുമാണ് ബസ് ഓടിച്ചതെന്നും പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം. 

Careless Driving | ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ഡ്രൈവര്‍; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നടപടിയുമായി എംവിഡി


സംഭവത്തില്‍ മോടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കും. ഡ്രൈവറോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം രാവിലെ 10.00 മണിക്ക് ഫറോക്ക് ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ ഹാജരാകാനാണ് ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Keywords:  News,Kerala,State,Kozhikode,Driving,bus,Whatsapp,Social-Media,Video,Mobile Phone,Local-News,Motor-Vehicle-Department, Bus driver uses mobile while driving; MVD to take strict action
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia