സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി 15 ശതമാനമായി തന്നെ നിലനിര്‍ത്തിയെങ്കിലും ഇറക്കുമതി ചെയ്യുന്ന സ്വര്‍ണാഭരണങ്ങളുടെ നികുതി 22 ശതമാനത്തില്‍ നിന്നും 25 ശതമാനമായി വര്‍ധിപ്പിച്ചത് വില അല്‍പം വര്‍ധിക്കാനിടയായി. വെള്ളിയുടെ ഇറക്കുമതി നികുതി അഞ്ച് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ബജറ്റ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് വെള്ളിയുടെ വില 69000 രൂപയായിരുന്നു. ബജറ്റില്‍ അഞ്ച് ശതമാനം ഉയര്‍ത്തിയതോടെ ഒരു കിലോ വെള്ളിയുടെ വിലയില്‍ 3450 രൂപയുടെ വ്യത്യാസമാണ് ഉണ്ടാവുക എന്ന് അഡ്വ എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു.
ആദായ നികുതി സ്ലാബ് ഏഴ് ലക്ഷം രൂപയാക്കി ഉയര്‍ത്തിയത് സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വര്‍ണാഭരണ വ്യവസായത്തിന്റെ അടിസ്ഥാന വികസനത്തിന് ജുവലറി പാര്‍കുകള്‍, ബുള്ളിയന്‍ ബാങ്ക് തുടങ്ങിയവ സംബന്ധിച്ച് ബജറ്റില്‍ പ്രഖ്യാപനമുണ്ടായിട്ടില്ല. ലബോറടറികളില്‍ ഉത്പാദിപ്പിക്കുന്ന വജ്രത്തിന് പ്രകൃതിദത്ത വജ്രത്തിന് നല്‍കുന്ന കസ്റ്റംസ് നികുതി ഇളവ് ലാബ് ഡയമണ്ടിന് ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Latest-News, Kerala, Kochi, Top-Headlines, Budget, Union-Budget, Government-of-India, Gold Price, Gold, Rate, Price, Income Tax, Budget response of gold sector.
< !- START disable copy paste -->