Follow KVARTHA on Google news Follow Us!
ad

Budget | സിഗരറ്റിന് വിലകൂടും; നികുതി 16 ശതമാനം വർധിപ്പിച്ചു; നിർമാതാക്കളുടെ ഓഹരികൾ ഇടിഞ്ഞു

Budget 2023: Cigarettes to cost more as Budget proposes 16% hike in duty#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെൽഹി: (www.kvartha.com) സിഗരറ്റിന്റെ നികുതി 16 ശതമാനം വർധിപ്പിച്ചതായി ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ഇതോടെ സിഗരറ്റിന് ഇനി വിലകൂടും. അതേസമയം, തീരുവ വർധിപ്പിച്ചതായുള്ള പ്രഖ്യാപനത്തെ തുടർന്ന് സിഗരറ്റ് നിർമാതാക്കളായ ഐടിസി, ഗോഡ്ഫ്രി ഫിലിപ്സ്, വിഎസ്ടി ഇൻഡസ്ട്രീസ്, എൻടിസി ഇൻഡസ്ട്രീസ് എന്നിവയുടെ ഓഹരികൾ ആറ് ശതമാനം വരെ ഇടിഞ്ഞു.

സിഗരറ്റിന്റെ തീരുവ മാറ്റമില്ലാതെ നിലനിർത്തി രണ്ട് വർഷത്തിന് ശേഷമാണ് 16 ശതമാനം വരെ പരിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചത്. പുകയിലയുടെ നികുതി ജിഎസ്ടിക്ക് കീഴിലാണ് വരുന്നത്, സിഗരറ്റ്, പാൻ മസാല തുടങ്ങിയ പുകയില ഉൽപന്നങ്ങളുടെ നികുതിയും നാഷണൽ കലാമിറ്റി കണ്ടിജന്റ് ഡ്യൂട്ടി (NCDC) വഴി ഈടാക്കുന്നു.

News,New Delhi,Business,Finance,Budget,Budget meet,Budget-Expectations-Key-Announcement,Top-Headlines,Trending,Latest-News, Budget 2023: Cigarettes to cost more as Budget proposes 16% hike in duty


രണ്ട് വർഷം മുമ്പ് നികുതി 212 ശതമാനം മുതൽ 388 ശതമാനം വരെ വർധിപ്പിച്ചതിന് ശേഷം കുറഞ്ഞ വിലയുള്ള പായ്ക്കറ്റുകൾക്ക് 6-7 ശതമാനവും പ്രീമിയം പായ്ക്കുകൾക്ക് 4-5 ശതമാനവും വരെ സിഗരറ്റ് വില ഉയരാൻ കാരണമായിരുന്നു. 

Keywords: News,New Delhi,Business,Finance,Budget,Budget meet,Budget-Expectations-Key-Announcement,Top-Headlines,Trending,Latest-News, Budget 2023: Cigarettes to cost more as Budget proposes 16% hike in duty

Post a Comment