സ്തനാര്‍ബുദ നിര്‍ണയം എങ്ങിനെ ശാസ്ത്രീയമായി സ്വയം നടത്തണം എന്നതിനെ കുറിച്ച് കൃത്യമായ ധാരണയില്ലാത്തതാണ് മഹാഭൂരിപക്ഷം പേർക്കും ഇത്തരം സാഹചര്യങ്ങളുടെ സമ്മര്‍ദം മനസിലൊതുക്കേണ്ടി വരുന്നത്. സാമൂഹികമായി വളരെ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്ന സാഹചര്യമാണിത്. ഈ അവസ്ഥയ്ക്ക് പരിഹാരമേകുക എന്ന ലക്ഷ്യത്തോടെയാണ് ലോക കാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ പ്രശസ്ത വനിത സര്‍ജന്‍ ഡോ. നിധില കോമാത്തിന്റെ നേതൃത്വത്തില്‍ സ്തനാര്‍ബുദ സ്‌ക്രീനിംഗ് കാംപ് തുടങ്ങിയത്.
ഫ്രെബ്രുവരി 28 വരെ നീണ്ടുനില്‍ക്കുന്ന കാംപിൽ പങ്കെടുക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍, ഡോക്ടറുടെ പരിശോധന എന്നിവ സൗജന്യമാണ്. ഇതിന് പുറമെ മാമോഗ്രാം യു/എല്‍ പരിശോധനയ്ക്കും, മാമോഗ്രാം ബി/എല്‍ പരിശോധനയ്ക്കും, സോണോമാമോഗ്രാമിനും പ്രത്യേകം ഇളവുകള്‍ ലഭിക്കും. ആദ്യം ബുക് ചെയ്യുന്ന 100 പേര്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാവുക. +91 6235000570 എന്ന നമ്പറില്‍ വിളിച്ച് ബുക് ചെയ്യാവുന്നതാണ്.
Keywords: News, Top-Headlines, Kannur, Hospital, Cancer, Treatment, Health, Body, World-Cancer-Day, Kerala, Breast Cancer: Screening camp started at Aster MIMS.