Jobs | ഉദ്യോഗാര്‍ഥികള്‍ക്ക് മികച്ച അവസരം: ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; 500 ഒഴിവുകള്‍; അറിയേണ്ടതെല്ലാം

 


ന്യൂഡെല്‍ഹി: (www.kvartha.com) ഉദ്യോഗാര്‍ഥികള്‍ക്ക് മികച്ച അവസരം. ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസര്‍ (PO) തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരും താല്‍പര്യമുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
    
Jobs | ഉദ്യോഗാര്‍ഥികള്‍ക്ക് മികച്ച അവസരം: ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; 500 ഒഴിവുകള്‍; അറിയേണ്ടതെല്ലാം

ഒഴിവ് വിശദാംശങ്ങള്‍

ജനറല്‍ ബാങ്കിംഗ് സ്ട്രീമിലെ ക്രെഡിറ്റ് ഓഫീസര്‍: 350
സ്‌പെഷ്യലിസ്റ്റ് സ്ട്രീമിലെ ഐടി ഓഫീസര്‍: 150

പ്രായപരിധി

അപേക്ഷകര്‍ 20നും 29 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. സംവരണ ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ച് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ഉണ്ടായിരിക്കും.

യോഗ്യത

അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ആവശ്യമായ മേഖലയില്‍ ബിരുദം നേടിയിരിക്കണം (വിശദാംശങ്ങള്‍ക്ക് വിജ്ഞാപനം പരിശോധിക്കുക).

അപേക്ഷാ ഫീസ്

അപേക്ഷാ ഫീസ് ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി ഉദ്യോഗാര്‍ഥികള്‍ക്ക് 850/-ഉം എസ്സി/എസ്ടി/പിഡബ്ല്യുഡി ഉദ്യോഗാര്‍ഥികള്‍ക്ക് 175 രൂപയും ആയിരിക്കും. അപേക്ഷാ ഫീസ് ഓണ്‍ലൈനായി മാത്രമേ അടയ്ക്കാവൂ.

എങ്ങനെ അപേക്ഷിക്കാം

1. bankofindia(dot)co(dot)in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2. ഹോംപേജില്‍, കരിയര്‍ ടാബില്‍ ക്ലിക്ക് ചെയ്യുക
3. 'Recruitment of Probationary in JMGS-I upon passing Post Graduate Diploma in Banking & Finance(PGDBF) Project No. 2022-23/3 Notice dated 01.02.2023' ക്ലിക്ക് ചെയ്യുക.
4. രജിസ്റ്റര്‍ ചെയ്ത് അപേക്ഷ പൂരിപ്പിക്കുക. അപേക്ഷാ ഫീസ് അടയ്ക്കുക. ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക
5. ഭാവി ഉപയോഗത്തിനായി പ്രിന്റ് എടുക്കുക.

Keywords:  Latest-News, National, Top-Headlines, Recruitment, Job, Government-of-India, Bank, BOI recruitment 2023: Apply for 500 PO vacancies.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia