Dead Body | റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച തിരൂര്‍ സ്വദേശിയുടെ മൃതദേഹം ഖബറടക്കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റാസല്‍ഖൈമ: (www.kvartha.com) ജബല്‍ ജെയ്‌സിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഖബറടക്കി. തിരൂര്‍ സ്വദേശി മുഹമ്മദ് സുല്‍ത്വാന്റെ (25) മൃതദേഹമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സൗത് അന്നാര ജുമാ മസ്ജിദ് കബര്‍ സ്ഥാനില്‍ ഖബറടക്കിയത്.

രാവിലെ എട്ടുമണിക്കാണ് മൃതദേഹം കോഴിക്കോട് എത്തിച്ചത്. അബ്ദുര്‍ റഹ്‌മാന്റെയും റംലയുടെയും മകനാണ്. സഹോദരന്‍ ശറഫുദ്ദീന്‍ മൃതദേഹത്തെ അനുഗമിച്ചു. ശക്കീല, ശഹന എന്നിവരാണു മറ്റു സഹോദരങ്ങള്‍.

Dead Body | റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച തിരൂര്‍ സ്വദേശിയുടെ മൃതദേഹം ഖബറടക്കി

ദുബൈ മുഹൈസിനയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും പ്രാര്‍ഥനയിലും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ വന്‍ ജനാവലി പങ്കെടുത്തിരുന്നു.

അബൂദബി വിടെക് കെയറില്‍ ആര്‍കൈവ്‌സ് സ്ഥാപനം നടത്തിവരികയായിരുന്ന സുല്‍ത്വാന്‍ എംബിഎ വിദ്യാര്‍ഥി കൂടിയായിരുന്നു. സുഹൃത്തുക്കളായ അഖില്‍ മുഹമ്മദ് ശഫീഖ് (കണ്ണൂര്‍), സഹല്‍, ഹാദി എന്നിവരുമൊത്ത് ശനിയാഴ്ച രാത്രി ജബല്‍ ജെയ്‌സില്‍ തങ്ങിയ ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ മലയിറങ്ങവെ മറ്റൊരു വാഹനവുമായി ഇടിച്ചായിരുന്നു അപകടം.

കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. റാസല്‍ഖൈമയിലെ സാമൂഹിക പ്രവര്‍ത്തകരായ ഫൈസല്‍ പുറത്തൂര്‍, ഹസൈനാര്‍ കോഴിച്ചേന എന്നിവരാണ് മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനു വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Keywords: Body of Tirur native died in Jabel Jais brought home for burial, UAE, News, Accidental Death, Dead Body, Malayalee, Gulf, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script