Follow KVARTHA on Google news Follow Us!
ad

Body Found | തുര്‍കി ഭൂചലനത്തില്‍ കാണാതായ 35 കാരനായ ഇന്‍ഡ്യക്കാരന്റെ മൃതദേഹം കണ്ടെത്തി

Body of missing Indian found in Turkey earthquake#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂഡെല്‍ഹി: (www.kvartha.com) തുര്‍കി ഭൂചലനത്തില്‍ കാണാതായ ഇന്‍ഡ്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറാ(35)ണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബഹുനില ഹോടെല്‍ കെട്ടിടം തകര്‍ന്നുവീണാണ് വിജയ് കുമാര്‍ മരിച്ചത്. എന്‍ജിനീയറായ വിജയ് കുമാര്‍ ജോലി സംബന്ധമായ ആവശ്യത്തെ തുടര്‍ന്നാണ് തുര്‍കിയില്‍ എത്തിയത്.

അതേസമയം, തുര്‍കി -സിറിയ ഭൂകമ്പത്തില്‍ മരണം 24,000 കടന്നു. തുര്‍കിയില്‍ മാത്രം 20,665 മരണം സ്ഥിരീകരിച്ചു. തുര്‍കിയില്‍ രക്ഷാപ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60 പേരെ രക്ഷിച്ചതായി വൈസ് പ്രസിഡന്റ് അറിയിച്ചു. 80,000 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയിലാണ്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഒന്നരലക്ഷത്തിനധികം പേര്‍ രക്ഷാ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. 

News,National,India,Turkey,Earthquake,Death,Dead Body,Top-Headlines,Latest-News, Body of missing Indian found in Turkey earthquake


സിറിയയില്‍ 50 ലക്ഷത്തിലധികം പേര്‍ക്ക് വീട് നഷ്ടപ്പെട്ടിരിക്കാമെന്ന് യു എന്‍ വിലയിരുത്തുന്നു. അതിനിടെ സുരക്ഷാ കാരണങ്ങളാല്‍ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് ഓസ്‌ട്രേലിയ അറിയിച്ചു. വിവിധ മേഖലകളില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനാലാണ് രക്ഷാദൗത്യം നിര്‍ത്തുകയാണെന്ന് ഓസ്‌ട്രേലിയ അറിയിച്ചത്. ഓസ്‌ട്രേലിയന്‍ ദുരന്ത നിവാരണ സേനയുടെ 82 അംഗങ്ങളാണ് തുര്‍കിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരുന്നത്.

Keywords: News,National,India,Turkey,Earthquake,Death,Dead Body,Top-Headlines,Latest-News, Body of missing Indian found in Turkey earthquake

Post a Comment