കണ്ണൂർ: (www.kvartha.com) വിമാനത്താവളത്തിലേക്ക് പോകും വഴി മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധം. കെ എസ് യു - യൂത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. അഞ്ചരക്കണ്ടിയിൽ വെച്ചാണ് റോഡരികിൽ കാത്തുനിന്ന പ്രവർത്തകർ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി വീശിക്കാണിച്ചത്.
കെ എസ് യു - യൂത് കോൺഗ്രസ് പ്രവർത്തകർ റോഡിന് ഇരുവശവും നിന്നാണ് കരിങ്കൊടി വീശി കാണിച്ചത്. അഞ്ചരക്കണ്ടിയിൽ നടന്ന പ്രതിഷേധത്തിന് കെ എസ് യു കണ്ണൂർ ജില്ലാ സെക്രടറി ഫർഹാൻ മുണ്ടേരി, കെ എസ് യു മട്ടന്നൂർ ബ്ലോക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട്, റിജിൻ രാജ്, അശ്വിൻ മതുക്കോത്ത് എന്നിവരും യൂത് കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി പ്രതിഷേധത്തിന് നേതൃത്വം നൽകി.
Keywords: News,Kerala,State,Kannur,Top-Headlines,Latest-News,Trending, Protest,Protesters,Congress,KSU,CM, Black flags again for chief minister in Kannur