കൊൽക്കത്ത: (www.kvartha.com) പശ്ചിമ ബംഗാളിൽ മറ്റൊരു ബിജെപി എംഎൽഎ കൂടി സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിൽ ചേർന്നു. വടക്കൻ ബംഗാളിലെ അലിപുർദുവാറിൽ നിന്നുള്ള എംഎൽഎയായ സുമൻ കാഞ്ചിലാൽ ആണ് പാർട്ടി വിട്ടത്. കൊൽക്കത്തയിൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അദ്ദേഹം തൃണമൂലിൽ ചേർന്നത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി വിടുന്ന ആറാമത്തെ ബിജെപി എംഎൽഎയാണ് സുമൻ കാഞ്ചിലാൽ. 2021ലെ തിരഞ്ഞെടുപ്പിൽ 77 സീറ്റ് നേടിയ ബിജെപിക്ക് ഇപ്പോൾ ബംഗാളിൽ 69 എംഎൽഎമാർ മാത്രമാണുള്ളത്.
കാഞ്ചിലാൽ ബിജെപി വിട്ടത് പാർട്ടിയെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു. അതേസമയം, എട്ട് പേർ കൂടി തൃണമൂൽ കോൺഗ്രസിൽ ചേരാൻ കാത്തിരിക്കുകയാണെന്ന് ടിഎംസി നേതാവ് സുപ്രിയോ ചന്ദ് അവകാശപ്പെട്ടു.
Keywords: News,National,India,West Bengal,Kolkata,BJP,Politics,party,Politicalparty,Top-Headlines,Trending,Latest-News, BJP MLA Joins Trinamool