Follow KVARTHA on Google news Follow Us!
ad

Construction Work | ബിഷപ് വള്ളോപ്പിള്ളി കുടിയേറ്റ മ്യൂസിയം ഒന്നാംഘട്ട നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി അഹ് മദ് ദേവര്‍ കോവില്‍

Bishop Valloppally Memorial Immigration Museum Construction to be completed soon: Minister Ahamed Devarkovil #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർ

കണ്ണൂര്‍: (www.kvartha.com) വടക്കെ മലബാറിന്റെ കുടിയേറ്റ ചരിത്രം രേഖപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബിഷപ് വള്ളോപ്പിള്ളി കുടിയേറ്റ മ്യൂസിയം ഒന്നാംഘട്ട നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മ്യൂസിയം-പുരാവസ്തു മന്ത്രി അഹ് മദ് ദേവര്‍കോവില്‍ അറിയിച്ചു. മ്യൂസിയത്തിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി സജീവ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടതനുസരിച്ച് തിരുവനന്തപുരത്ത് മന്ത്രിയുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മ്യൂസിയത്തിന്റെ ഒന്നാംഘട്ട കെട്ടിട നിര്‍മാണം പൂര്‍ത്തിയായതായും ഇന്റര്‍ലോക് വിരിക്കല്‍, സാനിറ്ററി ഫിറ്റിംഗ്, പെയിന്റിംഗ് പണികള്‍ മാത്രമാണ് തീരാനുള്ളതെന്നും മ്യൂസിയം സജ്ജീകരിക്കുന്ന പ്രവൃത്തി നടന്നുവരുന്നതായും യോഗം വിലയിരുത്തി. മ്യൂസിയത്തിലേക്കുള്ള റോഡ് നവീകരണത്തിനുള്ള തുക എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍നിന്ന് അനുവദിച്ചതായി യോഗത്തില്‍ അറിയിച്ചു.

മ്യൂസിയം സജ്ജീകരിക്കുന്നതിനായി 22, 23, 24 തീയതികളില്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കേണ്ട വസ്തുക്കളുടെ ശേഖരണ കാംപയിന്‍ നടത്തുമെന്ന് കേരള മ്യൂസിയം ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.

News,Kerala,State,Kannur,Minister,Top-Headlines,Latest-News, Bishop Valloppally Memorial Immigration Museum Construction to be completed soon: Minister Ahamed Devarkovil



മന്ത്രിയുടെ പ്രൈവറ്റ് സെക്രടറി ടി പി ജോയ്, അഡീഷണല്‍ പ്രൈവറ്റ് സെക്രടറി സി പി അന്‍വര്‍ സാദത്ത്, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ ദിനേശന്‍, കേരള മ്യൂസിയം എക്‌സിക്യൂടീവ് ഡയറക്ടര്‍ ചന്ദ്രന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.

Keywords: News,Kerala,State,Kannur,Minister,Top-Headlines,Latest-News, Bishop Valloppally Memorial Immigration Museum Construction to be completed soon: Minister Ahamed Devarkovil 

Post a Comment