Follow KVARTHA on Google news Follow Us!
ad

Arrested | കളമശേരി വ്യാജ ജനന സര്‍ടിഫികറ്റ്: എ അനില്‍ കുമാറിനെ മധുരയിലെ ഒളിയിടത്തില്‍ നിന്നും പിടികൂടി; അറസ്റ്റ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെ

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Arrested,Cheating,Police,Kerala,
കൊച്ചി: (www.kvartha.com) കളമശേരി വ്യാജ ജനന സര്‍ടിഫികറ്റ് കേസില്‍ പൊലീസ് പ്രതി ചേര്‍ത്ത എ അനില്‍ കുമാര്‍ പിടിയില്‍. കളമശേരി മെഡികല്‍ കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായ അനില്‍ കുമാര്‍ മധുരയിലെ ഒളിയിടത്തില്‍ നിന്നുമാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളെ കൊച്ചിയിലെത്തിച്ചു.

വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അനില്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം സെഷന്‍സ് കോടതി വിധി പറയാനിരിക്കെയാണ് പിടിയിലാകുന്നത്.

നിയമവിരുദ്ധമായി ദത്തെടുത്ത കുഞ്ഞിന് ജനന സര്‍ടിഫികറ്റ് സമ്പാദിക്കാനായി വ്യാജ സര്‍ടിഫികറ്റിനുള്ള ശ്രമം നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തി രണ്ടു കേസുകളാണ് അനില്‍ കുമാറിനെതിരെ കളമശേരി പൊലീസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Birth certificate forgery: Main accused arrested from Tamil Nadu, Kochi, News, Arrested, Cheating, Police, Kerala

ആശുപത്രിയിലെത്താത്ത യുവതിയുടെ പേരില്‍ ഒപി, ഐപി രേഖകളുണ്ടാക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. തൃപ്പുണിത്തുറയിലെ ദമ്പതികളുടെ കൈവശമുള്ള കുട്ടിയെ ദത്തെടുത്തത് നിയമവിരുദ്ധമായാണെന്ന് സിഡബ്ല്യുസിയും കണ്ടെത്തിയിരുന്നു.

Keywords: Birth certificate forgery: Main accused arrested from Tamil Nadu, Kochi, News, Arrested, Cheating, Police, Kerala.

Post a Comment