ന്യൂയോര്‍ക്: (www.kvartha.com) മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് വീണ്ടും പ്രണയത്തിലെന്ന് റിപോര്‍ട്. സോഫ്റ്റ് വെയര്‍ കംപനിയായ ഒറാകിളിന്റെ മുന്‍ സിഇഒയായിരുന്ന അന്തരിച്ച മാര്‍ക് ഹര്‍ഡിന്റെ ഭാര്യ പൗല ഹേഡുമായി ബില്‍ഗേറ്റ്സ് ഡേറ്റിംഗിലാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപോര്‍ട്. 'പീപിള്‍' പുറത്ത് വിട്ട റിപോര്‍ട് പ്രകാരം 60 കാരിയായ പൗലയും 67 കാരനായ ബില്‍ ഗേറ്റ്സും ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലാണ്.
കഴിഞ്ഞ മാസം നടന്ന ഓസ്ട്രേലിയന്‍ ഓപണ്‍ ടെനീസ് ഫൈനല്‍ കാണാന്‍ ഇരുവരും ഒരുമിച്ച് എത്തിയത് വലിയ ചര്‍ചകള്‍ക്കായിരുന്നു വഴിവച്ചത്. ഇരുവരേയും പല വേദികളിലും ഒരുമിച്ച് കണ്ടിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം ഓസ്ട്രേലിയയിലെ മെന്‍സ് സിംഗിള്‍ ഫിനാലെ കാണാനും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. 2022ല്‍ ലന്‍ഡനിലെ ലേവര്‍ കപ്പ് മത്സരം കാണാനും ഇരുവരും ഒന്നിച്ചാണ് എത്തിയത്. ഇതെല്ലാം ബില്‍ഗേറ്റ്സും പൗലയും ഡേറ്റിംഗില്‍ ആണെന്ന സൂചനകളാണ് നല്‍കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ വാദം
2019 ലാണ് പൗല ഹേഡിന്റെ ഭര്‍ത്താവ് അന്തരിച്ചത്. 30 വര്‍ഷത്തെ വിവാഹബന്ധത്തിന് പിന്നാലെ 2021 ലാണ് മെലിന്‍ഡയും ബില്‍ ഗേറ്റ്സും വേര്‍പിരിയുന്നത്.
1984ല്‍ ടെക്സാസ് സര്‍വകലാശാലയില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡിഗ്രി നേടിയ ആളാണ് പൗല. പിന്നീട് നാഷണല്‍ കാഷ് രെജിസ്റ്റര്‍ എന്ന കംപനിയില്‍ പൗല ജോലി നോക്കുകയും ചെയ്തിരുന്നു.
നിലവില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് പൗല ഹര്‍ഡ്. സ്‌കൂളുകളുടെ ഗീവ് ലൈറ്റ് കാംപെയിന് പിന്തുണ നല്‍കിയ ഇവര്‍ അവയ്ക്ക് ഒരു ബില്യണ്‍ ഡോളര്‍ സംഭാവന ലഭിക്കുന്നതിന് സഹായിച്ചു. പിന്നീട് ഈ കാംപെയിന് 7 ബില്യണ്‍ ഡോളര്‍ സംഭാവന വരെ ലഭിക്കുകയും ചെയ്തു.
കാത്രീന്‍, കെലി എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളാണ് പൗല ഹര്‍ഡിനുള്ളത്. ഭര്‍ത്താവിന്റെ മരണശേഷം ഇവരോടൊപ്പമാണ് പൗല കഴിയുന്നത്.
Keywords: News,World,international,New York,Love,microsoft,Report,Top-Headlines,Love,Latest-News,Business Man, Bill Gates Has Found Love Again, Say Reports. See Who He's Dating