Biju Kuryan | ഇസ്രാഈലിലെ കൃഷി രീതികള്‍ അത്ഭുതകരം, സ്വന്തം കൃഷിയിടത്തില്‍ പരീക്ഷിക്കുമെന്ന് ബിജു കുര്യന്‍
Feb 28, 2023, 21:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ഇസ്രാഈലിലെ കൃഷിരീതികള്‍ അത്ഭുതകരമാണെന്ന് ഇസ്രാഈലില്‍ കൃഷി പഠന സംഘത്തിനൊപ്പം പോയി കാണാതായ പേരട്ട സ്വദേശി ബിജു കുര്യന്‍. ഇരിട്ടിയിലെ വീട്ടില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം പുലര്‍ചെയാണ് ബിജു കുര്യന്‍ നാട്ടില്‍ തിരിച്ചെത്തിയത്.
12ന് ഇസ്രാഈലില്‍ എത്തിയ സംഘം 16 വരെ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ പഠിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിസിറ്റിംഗ് ഉണ്ടായിരുന്നില്ല. പഠിച്ച കാര്യങ്ങള്‍ ഒന്നുകൂടി റിവ്യൂ ചെയ്യേണ്ട സമയത്താണ് പുണ്യസ്ഥലങ്ങള്‍ കാണണമെന്നുള്ള ആഗ്രഹം ഉണ്ടായത്. പഠന സംഘങ്ങളില്‍ വ്യത്യസ്ത സമുദായത്തിലുള്ളവര്‍ ഉള്ളതിനാല്‍ പഠന സംഘത്തില്‍ നിന്നും പുറത്തേക്ക് പോകരുത് എന്നുള്ള പൊതുനിര്‍ദേശം ഉള്ളതിനാലും ഇക്കാര്യം ആരോടും പറഞ്ഞില്ല.
രണ്ടുദിവസം കൊണ്ട് കറങ്ങി ജെറുസലേമും ബത്‌ലഹേമും കണ്ട് തിരികെ 19ന് മടങ്ങുന്ന സംഘത്തിന് ഒപ്പം ചേരാമെന്നും കരുതി. എന്നാല്‍ 17ന് തന്നെ കാണാതായ വിവരം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും അവിടെയുള്ള ഒരു മലയാളി തന്നെ ഈ വാര്‍ത്ത കാണിച്ചു തരികയും ചെയ്തു. അതോടെ മനസ്സില്‍ പേടിയായി.
എറണാകുളം സ്വദേശികളായ രണ്ട് മലയാളികളുടെ സഹായത്താല്‍ വീട്ടിലേക്ക് ബന്ധപ്പെടുകയും താന്‍ സുരക്ഷിതനാണെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് പുറത്ത് എവിടെയും ബന്ധപ്പെടാന്‍ കഴിയാത്ത സ്ഥിതിയായി. ഇതിനിടയില്‍ സഹോദരന്‍ നാട്ടില്‍ നിന്നും ഇസ്രാഈലില്‍ ഉള്ള മലയാളികളുമായി ബന്ധപ്പെടുകയും താന്‍ പരിചയപ്പെട്ട മലയാളികളുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. സഹോദരന്‍ ബെന്നി കുര്യനാണ് മടക്കയാത്ര ടികറ്റ് എടുത്ത് അയച്ചുതന്നത്.
ഇസ്രാഈലില്‍ കാണാനായത് കൃഷി രീതിയുടെ അത്ഭുതങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മരുഭൂമിയില്‍ അവര്‍ നടത്തുന്ന കൃഷി വിജയം കണക്കാക്കുമ്പോള്‍ കേരളത്തില്‍ വലിയ സാധ്യതകളാണുള്ളത്. ഞാന്‍ നാട്ടില്‍ എല്ലാ കൃഷിരീതിയും ചെയ്തിട്ടുണ്ട്. പലതും ചെയ്ത രീതി ഇപ്പോള്‍ തെറ്റാണെന്ന് മനസ്സിലായി. ഓരോ കൃഷിക്കും ആവശ്യമുള്ള വെള്ളവും വളവും മാത്രമേ നല്‍കേണ്ടതുള്ളൂ. ഞാന്‍ എന്തായാലും അവിടുത്തെ കൃഷി രീതി ഇവിടെ പരീക്ഷിക്കും. ആദ്യം പച്ചക്കറിയില്‍ ആണ് തുടക്കം കുറിക്കുക എന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ മുങ്ങിയെന്ന വാര്‍ത്ത പരന്നതോടെ ഭാര്യയും മക്കളും ഉള്‍പ്പെടെയുള്ള കുടുംബം വളരെ പ്രയാസപ്പെട്ട സാഹചര്യവും ഉണ്ടായി. മക്കള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പോലും കഴിയാത്ത സ്ഥിതി ഉണ്ടായി. ഇങ്ങനെയൊക്കെ ആകും എന്നുള്ള ഒരു പ്രതീക്ഷയും അന്ന് ഉണ്ടായിരുന്നില്ലെന്നും ബിജു കുര്യന്‍ പറഞ്ഞു.
Keywords: Biju Kuryan says farming methods in Israel are amazing, Kannur, News, Farmers, Study, Kerala, Media.
സംഘത്തില്‍ നിന്നും മുങ്ങിയതാണെന്നുള്ള പ്രചരണം കുടുംബത്തെയും തന്നെയും വല്ലാതെ വേദനിപ്പിച്ചെന്നും പുണ്യസ്ഥലങ്ങള്‍ കാണാനുള്ള ആഗ്രഹത്താല്‍ സംഘത്തില്‍ നിന്ന് രണ്ട് ദിവസം വിട്ടു നിന്നതാണെന്നും അദ്ദേഹം പറഞ്ഞു.
12ന് ഇസ്രാഈലില്‍ എത്തിയ സംഘം 16 വരെ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ പഠിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിസിറ്റിംഗ് ഉണ്ടായിരുന്നില്ല. പഠിച്ച കാര്യങ്ങള്‍ ഒന്നുകൂടി റിവ്യൂ ചെയ്യേണ്ട സമയത്താണ് പുണ്യസ്ഥലങ്ങള്‍ കാണണമെന്നുള്ള ആഗ്രഹം ഉണ്ടായത്. പഠന സംഘങ്ങളില്‍ വ്യത്യസ്ത സമുദായത്തിലുള്ളവര്‍ ഉള്ളതിനാല്‍ പഠന സംഘത്തില്‍ നിന്നും പുറത്തേക്ക് പോകരുത് എന്നുള്ള പൊതുനിര്‍ദേശം ഉള്ളതിനാലും ഇക്കാര്യം ആരോടും പറഞ്ഞില്ല.
രണ്ടുദിവസം കൊണ്ട് കറങ്ങി ജെറുസലേമും ബത്‌ലഹേമും കണ്ട് തിരികെ 19ന് മടങ്ങുന്ന സംഘത്തിന് ഒപ്പം ചേരാമെന്നും കരുതി. എന്നാല്‍ 17ന് തന്നെ കാണാതായ വിവരം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും അവിടെയുള്ള ഒരു മലയാളി തന്നെ ഈ വാര്‍ത്ത കാണിച്ചു തരികയും ചെയ്തു. അതോടെ മനസ്സില്‍ പേടിയായി.
എറണാകുളം സ്വദേശികളായ രണ്ട് മലയാളികളുടെ സഹായത്താല്‍ വീട്ടിലേക്ക് ബന്ധപ്പെടുകയും താന്‍ സുരക്ഷിതനാണെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് പുറത്ത് എവിടെയും ബന്ധപ്പെടാന്‍ കഴിയാത്ത സ്ഥിതിയായി. ഇതിനിടയില്‍ സഹോദരന്‍ നാട്ടില്‍ നിന്നും ഇസ്രാഈലില്‍ ഉള്ള മലയാളികളുമായി ബന്ധപ്പെടുകയും താന്‍ പരിചയപ്പെട്ട മലയാളികളുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. സഹോദരന്‍ ബെന്നി കുര്യനാണ് മടക്കയാത്ര ടികറ്റ് എടുത്ത് അയച്ചുതന്നത്.
ഇസ്രാഈലില്‍ കാണാനായത് കൃഷി രീതിയുടെ അത്ഭുതങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മരുഭൂമിയില്‍ അവര്‍ നടത്തുന്ന കൃഷി വിജയം കണക്കാക്കുമ്പോള്‍ കേരളത്തില്‍ വലിയ സാധ്യതകളാണുള്ളത്. ഞാന്‍ നാട്ടില്‍ എല്ലാ കൃഷിരീതിയും ചെയ്തിട്ടുണ്ട്. പലതും ചെയ്ത രീതി ഇപ്പോള്‍ തെറ്റാണെന്ന് മനസ്സിലായി. ഓരോ കൃഷിക്കും ആവശ്യമുള്ള വെള്ളവും വളവും മാത്രമേ നല്‍കേണ്ടതുള്ളൂ. ഞാന്‍ എന്തായാലും അവിടുത്തെ കൃഷി രീതി ഇവിടെ പരീക്ഷിക്കും. ആദ്യം പച്ചക്കറിയില്‍ ആണ് തുടക്കം കുറിക്കുക എന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ മുങ്ങിയെന്ന വാര്‍ത്ത പരന്നതോടെ ഭാര്യയും മക്കളും ഉള്‍പ്പെടെയുള്ള കുടുംബം വളരെ പ്രയാസപ്പെട്ട സാഹചര്യവും ഉണ്ടായി. മക്കള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പോലും കഴിയാത്ത സ്ഥിതി ഉണ്ടായി. ഇങ്ങനെയൊക്കെ ആകും എന്നുള്ള ഒരു പ്രതീക്ഷയും അന്ന് ഉണ്ടായിരുന്നില്ലെന്നും ബിജു കുര്യന്‍ പറഞ്ഞു.
Keywords: Biju Kuryan says farming methods in Israel are amazing, Kannur, News, Farmers, Study, Kerala, Media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.