Follow KVARTHA on Google news Follow Us!
ad

Returned | ഇസ്രാഈലിൽ പോയ കർഷകൻ ബിജു കുര്യൻ ഇരിട്ടിയിലെ വീട്ടിലെത്തി; മുങ്ങിയെന്ന വാർത്ത പ്രചരിച്ചതിൽ ദു:ഖമെന്ന് പ്രതികരണം

Biju Kurian returns to his house #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ഇരിട്ടി: (www.kvartha.com) ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ സംസ്ഥാന സര്‍കാര്‍ ഇസ്രാഈലിലേക്ക് അയച്ച സംഘത്തില്‍നിന്ന് വേര്‍പെട്ട് യാത്രചെയ്ത ബിജു കുര്യന്‍ ഇരിട്ടിയിലെ വീട്ടിലെത്തി. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുക ആയിരുന്നു ലക്ഷ്യമെന്ന് ബിജു കുര്യന്‍ പ്രതികരിച്ചു. 

News,Kerala,State,Farmers,House,Media,Top-Headlines,Trending,Latest-News, Biju Kurian returns to his house


സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരോട് പറഞ്ഞാല്‍ അനുവാദം കിട്ടില്ലെന്ന് കരുതി. മുങ്ങി എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ വിഷമം തോന്നി. അതാണ് സംഘത്തോടൊപ്പം തിരികെയെത്താന്‍ സാധിക്കാഞ്ഞത്. സര്‍കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നു. സ്വമേധയാ തന്നെയാണ് തിരികെ മടങ്ങി എത്തിയിരിക്കുന്നത്. ഒരു ഏജന്‍സിയും അന്വേഷിച്ചു വന്നില്ല. സഹോദരന്‍ ടികറ്റ് എടുത്ത് അയച്ചുതന്നു. മടങ്ങുന്ന വിവരം  ആരെയും അറിയിക്കാന്‍ സാധിച്ചില്ലെന്നും ബിജു കുര്യന്‍ പറഞ്ഞു.

Keywords: News,Kerala,State,Farmers,House,Media,Top-Headlines,Trending,Latest-News, Biju Kurian returns to his house 

Post a Comment