Follow KVARTHA on Google news Follow Us!
ad

Engagement | ബിഗ് ബോസ് സീസണ്‍ നാലിന്റെ ജനപ്രിയ മത്സരാര്‍ഥി ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും തമ്മില്‍ വിവാഹ നിശ്ചയം കഴിഞ്ഞു; വൈറലായി ചിത്രങ്ങള്‍

Bigg Boss star Robin Radhakrishnan and Arati Podi got engaged#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കൊച്ചി: (www.kvartha.com) ബിഗ് ബോസ് മലയാളം സീസണ്‍ നാലിന്റെ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ജനപ്രിയ മത്സരാര്‍ഥിയായിരുന്നു ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ഒട്ടേറെ ആരാധകരുള്ള റോബിന്റെ ആരതി പൊടിയുമായുള്ള പ്രണയം സോഷ്യല്‍ മീഡിയ ആരാധകര്‍ ഏറെ ആഘോഷിച്ചതാണ്. ഇപ്പോഴിതാ റാബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നു.

ആഢംബര പൂര്‍ണമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ആരതിയുടെ മോതിരമിട്ട കയ്യില്‍ ചുംബിച്ച് റോബിന്‍ ആര്‍പ്പുവിളിച്ചു. ഒരേ നിറമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ്, ആരതിയെ ചേര്‍ത്ത് പിടിച്ചുള്ള റോബിന്റെ ഫോടോയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയ വിവാഹനിശ്ചയ ചിത്രം. ലെഹങ്കയാണ് ആരതിയുടെ വേഷം. റോബിന്‍ ധരിച്ചത് കുര്‍ത്തയായിരുന്നു.

പ്രൊഫഷണല്‍ ജീവിതത്തിലെ നേട്ടങ്ങള്‍ക്കു ശേഷം താന്‍ വ്യക്തിജീവിതം ആരംഭിക്കാന്‍ പോകുന്നുവെന്ന് ആരതി ഈ ചിത്രം പോസ്റ്റ് ചെയ്ത് കാപ്ഷന്‍ നല്‍കിയിരുന്നു. താന്‍ ഏറെ സ്‌നേഹിക്കുന്നയാളെയാണ് പങ്കാളിയായി ലഭിക്കാന്‍ പോകുന്നതെന്നും ആരതി കുറിച്ചു

'ഇന്ന് ഞാന്‍ വളരെ സന്തുഷ്ടയാണ്, കാരണം എന്റെ അഭിലാഷങ്ങളുടെ പകുതിയും ഞാന്‍ നേടിയിട്ടുണ്ട്: ഒരു സംരംഭക, ഒരു ഡിസൈനര്‍, ഒരു നടി എന്നീ നിലകളില്‍ എന്റെ ഭാവി പ്രൊഫഷണല്‍ ജീവിതം. ഇപ്പോള്‍ ഞാന്‍ എന്റെ കുടുംബ ജീവിതത്തിലേക്ക് ചുവടുവെക്കാന്‍ പോവുകയാണ്. എന്റെ കുടുംബ ജീവിതവും തൊഴില്‍ ജീവിതവും വിജയിച്ചതില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്. ഞാന്‍ വളരെ സന്തോഷവതിയാണ്, കാരണം നാളെ ഞാന്‍ വിവാഹ നിശ്ചയം നടത്തുന്ന വ്യക്തി ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഭാവിയിലും അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും എനിക്കും വേണം. നാളെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ്',- വിവാഹ നിശ്ചയത്തെ കുറിച്ച് ആരതി പൊടി കുറിച്ചു. 

News,Kerala,State,Kochi,Marriage,Engagement,Social-Media,instagram, Photo,Lifestyle & Fashion,Entertainment, Bigg Boss star Robin Radhakrishnan and Arati Podi got engaged


ബിഗ് ബോസിന്റെ തുടക്കത്തില്‍ അധികം ആരും ശ്രദ്ധിക്കാതെ പോയൊരു മത്സരാര്‍ഥിയായിരുന്നു റോബിന്‍. ഒരു ഡോക്ടര്‍ ബിഗ് ബോസിലെ കൂട്ടത്തല്ലിലും വഴക്കിലും പിടിച്ച് നിന്ന് വോട് സമ്പാദിക്കുമെന്ന് ആദ്യത്തെ ആഴ്ചയില്‍ ഒരു ബിഗ് ബോസ് പ്രേക്ഷകനും കരുതിയിരുന്നില്ല. പിന്നീടാണ് അദ്ദേഹം എത്രത്തോളം ഒരുങ്ങിയാണ് മത്സരാര്‍ഥിയായി വന്നതെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്. ശേഷം ബിഗ് ബോസ് പ്രേക്ഷകരുടെ പ്രിയ താരമായി റോബിന്‍ മാറി. ഷോയില്‍ നിന്നും പുറത്തായിട്ടും റോബിനോളം ഫാന്‍ ബേസ് ഉള്ള മറ്റൊരു മത്സരാര്‍ഥിയും ഷോയില്‍ ഉണ്ടായിരുന്നില്ല. 

ബിഗ് ബോസിന് ശേഷമാണ് ആരതി പൊടിയെ റോബിന്‍ കാണുന്നതും ഇഷ്ടത്തിലാകുന്നതും. ഒരു പൊതുവേദിയില്‍ വച്ച് ആരതിയാണ് തന്റെ പ്രണയിനിയെന്നും ഈ വര്‍ഷം വിവാഹം ഉണ്ടാകുമെന്നും റോബിന്‍ അറിയിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഫോടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Keywords: News,Kerala,State,Kochi,Marriage,Engagement,Social-Media,instagram, Photo,Lifestyle & Fashion,Entertainment, Bigg Boss star Robin Radhakrishnan and Arati Podi got engaged

Post a Comment