ലോസ് ആഞ്ചലസ്: (www.kvartha.com) 65-ാമത് ഗ്രാമി പുരസ്‌കാര വേദിയില്‍ തിളങ്ങി ബിയോണ്‍സി. ലോകസംഗീതവേദിയിലെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ഗ്രാമിയുടെ ആദ്യ പ്രഖ്യാപനങ്ങള്‍ പുറത്തുവരുമ്പോള്‍ രണ്ട് ഗ്രാമി നേട്ടത്തിലൂടെയാണ് അമേരികന്‍ ഗായിക ബിയോണ്‍സി പുരസ്‌കാര വേദി കീഴടക്കിയിരിക്കുന്നത്.
ഇതാദ്യമായാണ് മികച്ച ഡാന്‍സ് ഇലക്‌ട്രോണിക് മ്യൂസിക് റെക്കോര്‍ഡിങ് വിഭാഗത്തില്‍ ബിയോണ്‍സി പുരസ്‌കാര നേട്ടത്തിനു പരിഗണിക്കപ്പെടുന്നത്. ഇതോടെ ഗ്രാമി ചരിത്രത്തില്‍ ഏറ്റവുമധികം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്ന സംഗീതജ്ഞയെന്ന ബഹുമതിയും നേടിയിരിക്കുകയാണ് ബിയോണ്‍സി ഇപ്പോള്‍. 'പവര്‍ഫുള്‍ വുമണ്‍ ഇന്‍ മ്യൂസിക്' എന്നറിയപ്പെടുന്ന ഗായികയാണ് ബിയോണ്‍സി. കഴിഞ്ഞ വര്‍ഷത്തെ ഗ്രാമിയില്‍ ഏറ്റവും കൂടുതല്‍ തവണ പുരസ്‌കാരം നേടുന്ന വനിതയായിരുന്നു.
പാന്‍ഡമികിന് ശേഷം അവാര്‍ഡ് നിശ ലോസ് ആഞ്ചലസിലേയ്ക്ക് തിരിച്ചെത്തിയ വര്‍ഷമാണ് 2023. ട്രെവര്‍ നോഹ ആണ് ഹോസ്റ്റ്. മികച്ച ആര്‍ ആന്‍ഡ് ബി സോഗ്(റിതം ആന്‍ഡ് ബ്ലൂസ്) വിഭാഗത്തില്‍ കഫ്ഫ് ഇറ്റിനാണ് ആണ് ബിയോണ്‍സി പുരസ്‌കാരം നേടിയിരിക്കുന്നത്. ചടങ്ങ് പുരോഗമിക്കുകയാണ്. ഗായിക വേദിയിലേയ്ക്കുള്ള യാത്രയിലാണ്.
ഓസി ഒസ്‌ബോര്‍ണിന്റെ 'പേഷ്യന്റ് നമ്പര്‍9' ആണ് മികച്ച റോക് ആല്‍ബം. മികച്ച റോക് പെര്‍ഫോമന്‍സ് വിഭാഗത്തില്‍ ബ്രാന്‍ഡി കാര്‍ലി ഗ്രാമി സ്വന്തമാക്കി. ബ്രാന്‍ഡിയുടെ 'ബ്രോകണ്‍ ഹോഴ്‌സസി'നാണു പുരസ്‌കാരം.
ഗ്രാമി നേട്ടങ്ങള്‍ ഇങ്ങനെ:
* മികച്ച മ്യൂസിക് വിഡിയോ ടെയ്ലര്‍ സ്വിഫ്റ്റ് (ഓള്‍ ടൂ വെല്‍)
* മികച്ച ട്രെഡീഷനല്‍ ആര്‍&ബി പെര്‍ഫോമന്‍സ് ബിയോണ്‍സി (പ്ലാസ്റ്റിക് ഓഫ് ദ് സോഫ)
* മികച്ച ഡാന്‍സ് ഇലക്ട്രോണിക് റെക്കോര്‍ഡിങ് ഗ്രാമി ബിയോണ്‍സി (ബ്രേക് മൈ സോള്‍)
* മികച്ച പോപ് ഡുവോ/ ഗ്രൂപ് പെര്‍ഫോമന്‍സ് കിം പെട്രാസ്, സാം സ്മിത് (അണ്‍ഹോളി)
* മികച്ച കണ്‍ട്രി ആല്‍ബം വിലി നെല്‍സണ്‍ (എ ബ്യൂടിഫുള്‍ ടൈം)
* മികച്ച ട്രെഡീഷനല്‍ പോപ് വോകല്‍ ആല്‍ബം മൈകിള്‍ ബബിള്‍ (ഹൈര്‍)
* മികച്ച കന്റ്റെമ്പറെറി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം സ്‌നാര്‍കി പപി (എമ്പൈര്‍ സെന്‍ട്രല്‍)
Harry and his Grammy 🤍 pic.twitter.com/yKbFv9bSO9
— Harry and Niall News! (@HarryNiallNews) February 6, 2023
Kim Petras is the first transgender woman to win the #Grammy for best pop duo and group performance. https://t.co/OcVu0Ex2k3 pic.twitter.com/Dtz9hyrcMP
— Variety (@Variety) February 6, 2023
Keywords: News,World,international,Award,Grammy Awards,Singer,Pop singer,Top-Headlines,Latest-News,Trending, Beyoncé surpasses the record for most Grammy wins of all time after Best Dance/Electronic album winHARRY GRAMMY HARRY WONNNN pic.twitter.com/koNlmxrLzZ
— Vivian (@vivianholic14) February 6, 2023