Follow KVARTHA on Google news Follow Us!
ad

Killed | 'പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ കഴുത്തറുത്ത് കൊലപ്പെടുത്തി'; പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Kolkata,News,Killed,Dead Body,Police,hospital,National,
കൊല്‍കത: (www.kvartha.com) പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പൊലീസ്. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ കാനിങ് നഗരത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. സജീവ തൃണമൂല്‍ പ്രവര്‍ത്തകയായ സുചിത്ര മണ്ഡല്‍(48) ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഉരുളക്കിഴങ്ങ് തോട്ടം സന്ദര്‍ശിക്കാനായി എത്തിയ സുചിത്രയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴുത്തില്‍ ആഴമേറിയ മുറിവുകളുണ്ടായിരുന്നു.
പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

Bengal: Body of 48-year-old TMC female worker found with deep cuts on throat, Kolkata, News, Killed, Dead Body, Police, Hospital, National.

തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകത്തിന് രാഷ്ട്രീയ ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Keywords: Bengal: 48-year-old TMC female worker found dead, Kolkata, News, Killed, Dead Body, Police, Hospital, National.

Post a Comment