Follow KVARTHA on Google news Follow Us!
ad

Tip | നിനച്ചിരിക്കാതെ കയ്യില്‍ കിട്ടിയത് 4 ലക്ഷം രൂപയുടെ ടിപ്; ഒറ്റയടിക്ക് വലിയ തുക കയ്യില്‍ കിട്ടിയപ്പോള്‍ സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞ് വെയിറ്ററായ യുവതി

#ഇന്നത്തെ വാര്‍ത്തകള്‍, #ലോക വാര്‍ത്തകള്‍,Australia,News,Hotel,Woman,Media,Student,World,
കാന്‍ബറ: (www.kvartha.com) റെസ്‌റ്റോറന്റിലെ വെയിറ്ററായ യുവതിക്ക് ലക്ഷങ്ങള്‍ ടിപ് കിട്ടിയ വാര്‍ത്തയാണ് ഇപ്പോഴത്തെ ചര്‍ചാ വിഷയം. സാധാരണ ഹോടെലുകളിലും റെസ്റ്റോറെന്റുകളിലും മറ്റും ബില്‍ അടയ്ക്കുന്നതിനൊപ്പം ചെറിയ ടിപുകള്‍ നല്‍കുന്നത് പതിവാണ്. ആ സ്ഥാനത്താണ് ഇപ്പോള്‍ ഒരു വെയിറ്ററെ തേടി ലക്ഷങ്ങളുടെ ടിപ് എത്തിയിരിക്കുന്നത്.

Benevolent diner makes waitress cry tears of joy by tipping her Rs 4 lakhs, Australia, News, Hotel, Woman, Media, Student, World

ഓസ്‌ട്രേലിയയില്‍ ആണ് സംഭവം. ഏകദേശം £4,000 അതായത് നാല് ലക്ഷം ഇന്‍ഡ്യന്‍ രൂപയാണ് വെയിറ്ററായ യുവതിക്ക് ടിപ് കിട്ടിയത്. മെല്‍ബണിലെ സൗത് യാറയിലുള്ള ഗില്‍സണ്‍ റെസ്റ്റോറെന്റിലെ ജീവനക്കാരിയായ ലോറന്‍ ആണ് ഒറ്റ ദിവസം കൊണ്ട് തന്റെ ജീവിതത്തില്‍ ആദ്യമായി കൂടുതല്‍ പണം സമ്പാദിച്ചത്. നാല് ഉപഭോക്താക്കളുടെ മേശയെ പരിചരിക്കുന്നതിനിടയിലാണ് ലോറനെ തേടി ഈ അപ്രതീക്ഷിത സമ്മാനം എത്തുന്നത്.

പ്രതീക്ഷിക്കാതെ വലിയ തുക ടിപായി കയ്യില്‍ കിട്ടിയപ്പോള്‍ യൂനിവേഴ്സിറ്റി വിദ്യാര്‍ഥിനി കൂടിയായ ലോറന് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി. ഉടന്‍ തന്നെ ഇക്കാര്യം തന്റെ സഹപ്രവര്‍ത്തകരോട് അവര്‍ പങ്കുവയ്ക്കുകയും ചെയ്തു. റെസ്റ്റോറന്റ് നിയമം അനുസരിച്ച് എല്ലാ വെയിറ്റര്‍മാരും ടിപുകള്‍ പങ്കുവയ്ക്കണമെന്നുള്ളതിനാല്‍ കിട്ടിയ തുക എല്ലാവര്‍ക്കും പങ്കിട്ടുനല്‍കി. ടിപ് നല്‍കിയവര്‍ നിര്‍ദേശിച്ചതു പോലെ ടിപിന്റെ ഭൂരിഭാഗവും ലോറന് തന്നെ ലഭിച്ചു. 70 ശതമാനത്തോളം രൂപയാണ് ലോറന് ലഭിച്ചത്.

കോടീശ്വരനായ 27 കാരന്‍ എഡ് ക്രാവന്‍ ആണ് ലോറന് ലക്ഷങ്ങള്‍ ടിപ് നല്‍കിയത്. 68.9 മില്യന്‍ പൗണ്ടിലധികം വിലമതിക്കുന്ന സ്വത്തുക്കളുടെ ഒരു പോര്‍ട് ഫോളിയോയുടെ ഉടമയാണ് എഡ് ക്രാവന്‍ എന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. കൂടാതെ ഓണ്‍ലൈന്‍ കാസിനോ enterprisestake(dot)com എന്ന വെബ്സൈറ്റിന്റെ സഹസ്ഥാപകനും കൂടിയാണെന്നും റിപോര്‍ടില്‍ പറയുന്നു.

Keywords: Benevolent diner makes waitress cry tears of joy by tipping her Rs 4 lakhs, Australia, News, Hotel, Woman, Media, Student, World.

Post a Comment