Follow KVARTHA on Google news Follow Us!
ad

Camera | ഫെബ്രുവരി 28ന് മുമ്പ് സംസ്ഥാനത്തെ എല്ലാ ബസുകളിലും കാമറ ഘടിപ്പിക്കണം; തീരുമാനം ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Accident,bus,Minister,Meeting,Kerala,
കൊച്ചി: (www.kvartha.com) ഫെബ്രുവരി 28ന് മുമ്പ് സംസ്ഥാനത്തെ എല്ലാ ബസുകളിലും കാമറ ഘടിപ്പിക്കാന്‍ തീരുമാനം. കെ എസ് ആര്‍ ടി സി ബസുകളിലും കാമറ ഘടിപ്പിക്കും. കാമറയ്ക്കാവശ്യമായ തുകയുടെ 50 ശതമാനം റോഡ് സുരക്ഷ അതോറിറ്റി വഹിക്കും. കൊച്ചിയില്‍ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കാനാണ് യോഗം വിളിച്ചത്.

Before February 28, all buses in state should be fitted with cameras, Kochi, News, Accident, Bus, Minister, Meeting, Kerala

മുന്‍ഭാഗത്തെ റോഡും ബസിന്റെ അകവും കാണാനാവുന്ന രീതിയിലാകണം കാമറ ഘടിപ്പിക്കേണ്ടതെന്നാണ് നിര്‍ദേശം. കാമറയിലെ ദൃശ്യങ്ങള്‍ ആരാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമാകാന്‍ സഹായിക്കുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. ഓരോ ബസും നിയമവിധേയമായാണോ ഓടുന്നതെന്ന കാര്യം നിരന്തരം പരിശോധിക്കാനുള്ള ചുമതല ഓരോ ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ആ ബസുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമുണ്ടായാല്‍ ആ ഉദ്യോഗസ്ഥന്‍ കൂടി ഉത്തരവാദിയാകും.

ഡ്രൈവര്‍മാരുടെ ലൈസന്‍സ് കോപി അടക്കമുള്ള വിവരങ്ങള്‍ ബസുടമകള്‍ ഗതാഗത വകുപ്പിനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കും. ബസ് ജീവനക്കാര്‍ക്ക് ആറ് മാസത്തിലൊരിക്കല്‍ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നല്‍കാനും തീരുമാനമായി.

ബസുകളുടെ മരണപ്പാച്ചിലിനെ നിശിതമായി വിമര്‍ശിച്ച് കഴിഞ്ഞ ദിവസം ഹൈകോടതി രംഗത്തുവന്ന പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം ചേര്‍ന്നത്. മോടോര്‍ വാഹന വകുപ്പ്, പൊലീസ്, റോഡ് സേഫ്റ്റി അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ഉടമകള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.

Keywords: Before February 28, all buses in state should be fitted with cameras, Kochi, News, Accident, Bus, Minister, Meeting, Kerala.

Post a Comment