Follow KVARTHA on Google news Follow Us!
ad

BBC Raid | 'ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടില്ല'; ചട്ടങ്ങള്‍ അനുസൃതമായ റെയ്ഡാണ് നടന്നതെന്ന് ബിബിസി ഓഫീസുകളിലെ പരിശോധനയില്‍ പ്രതികരണവുമായി ആദായ നികുതി വകുപ്പ്

BBC income tax survey in India offices comes to an end after nearly 60 hours#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂഡെല്‍ഹി: (www.kvartha.com) ബിബിസി ഓഫീസുകളിലെ ആദായ നികുതി പരിശോധന അവസാനിച്ചു. ചട്ടങ്ങള്‍ക്ക് അനുസൃതമായ പരിശോധനയാണ് നടന്നതെന്ന് ആദായ നികുതി വകുപ്പ് പ്രതികരിച്ചു. മൊഴി രേഖപ്പെടുത്തിയത് ഏറ്റവും പ്രധാനപ്പെട്ട ജീവനക്കാരുടെ മാത്രമാണെന്നും നടപടികള്‍ക്കിടെ ആരുടെയും ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വിശദീകരിച്ചു. 

ക്‌ളോണിങ് നടത്തിയത് പ്രധാനപ്പെട്ട ഉപകരണങ്ങള്‍ മാത്രമാണ്. അതിന് ശേഷം ഇവ തിരികെ നല്‍കി. ജീവനക്കാരെ പതിവുപോലെ ജോലി ചെയ്യാനും പുറത്ത് പോകാനും അനുവദിച്ചു. മറുപടി നല്‍കാന്‍ വേണ്ടത്ര സമയം നല്‍കിയെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു.



വ്യാഴാഴ്ച രാത്രിയാണ് ഡെല്‍ഹിയിലെയും മുംബൈയിലെയും മൂന്ന് ദിവസം നീണ്ട മാരത്തണ്‍ പരിശോധന പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങിയത്. മൂന്ന് ദിവസവും ഓഫീസില്‍ നിന്നും പുറത്ത് പോകാതെ നടപടിയോട് ചില ജീവനക്കാര്‍ക്ക് സഹകരിക്കേണ്ടി വരികയായിരുന്നു. 

അതേസമയം, ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്നാണ് റെയ്ഡിനെ സംബന്ധിച്ച് ബിബിസി പ്രതികരിക്കുന്നത്. അന്വേഷണത്തില്‍ ആദായ നികുതി അധികാരികളുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും ഭാവിയിലും ഇത് തുടരുമെന്നും ബിബിസി അറിയിച്ചു.

Keywords: News,National,BBC,Top-Headlines,Media,Trending,Latest-News,Raid, BBC income tax survey in India offices comes to an end after nearly 60 hours

Post a Comment