കണ്ണൂര്‍: (www.kvartha.com) ഓടുന്ന ബസില്‍ വിദ്യാര്‍ഥിനിയെ ശല്യം ചെയ്‌തെന്ന പരാതിയില്‍ ബാങ്ക് ജീവനക്കാരന്‍ റിമാന്‍ഡില്‍. ആലക്കോട് ഒടുവള്ളിയില്‍ നിന്നും തളിപ്പറമ്പിലേക്ക് വരുന്ന സ്വകാര്യ ബസില്‍ ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം. 17 വയസ്സ് പ്രായമുള്ള വിദ്യാര്‍ഥിനിയുടെ സ്വകാര്യഭാഗത്ത് സീറ്റില്‍ അടുത്തിരുന്ന ആലക്കോട് സ്വദേശി കെ കെ ജോസ് (57) ലൈംഗിക ചുവയോടെ സ്പര്‍ശിക്കുകയായിരുന്നു എന്നാണ് പരാതി.
വിദ്യാര്‍ഥിനി ബഹളം വെച്ചതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ മറ്റു യാത്രക്കാര്‍ വളഞ്ഞു പിടികൂടുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് തളിപറമ്പ് പൊലീസ് അറസ്റ്റു ചെയ്തു. പോക്സോ ചുമത്തി തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
തളിപറമ്പിലെ ഒരു പൊതുമേഖലാ ബാങ്ക് ജീവനക്കാരനാണ് ജോസ്. ഇതേ ബസില്‍ യാത്ര ചെയ്തിരുന്ന മൂന്ന് വിദ്യാര്‍ഥിനികള്‍ കൂടി ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. സ്ഥിരമായി ഈ ബസില്‍ യാത്ര ചെയ്തിരുന്ന ജോസ് വിദ്യാര്‍ഥിനികളെ ശല്യം ചെയ്യാറുണ്ടെന്നാണ് പരാതി. മാന്യമായി വസ്ത്രം ധരിച്ച് ബസിന്റെ മുന്‍സീറ്റുകളില്‍ ഇരിക്കുന്ന ഇയാള്‍ അവിടെ നിന്നാണ് പെണ്‍കുട്ടികള്‍ക്ക് നേരെ കൈക്രിയ നടത്താറുളളതെന്ന് യാത്രക്കാര്‍ പറയുന്നു.
Keywords: Bank employee remanded on complaint of abusing student in running bus, Kannur, News, Police, Arrested, Abuse, Complaint, Student, Kerala.