Bachelors March | വിവാഹം കഴിക്കാന്‍ വധുവിനെ വേണം; ദൈവം കനിയാനായി 105 കിമീ അകലെയുള്ള ക്ഷേത്രത്തിലേക്ക് ബാചിലര്‍ മാര്‍ചുമായി 200 യുവാക്കള്‍!

 



മൈസൂറു: (www.kvartha.com) വിവാഹം വൈകുന്നതിന് പരിഹാരമായി ക്ഷേത്രത്തിലേക്ക് ബാചിലേഴ്‌സ് പദയാത്ര നടത്താനൊരുങ്ങി യുവാക്കള്‍. കേള്‍ക്കുന്നവരില്‍ അമ്പരപ്പുണ്ടാക്കുന്ന ഈ വാര്‍ത്ത കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നാണ് വരുന്നത്. വിവാഹം വൈകുന്നതിനാല്‍ ദൈവം കനിയാനാണ് 'ബ്രഹ്മചാരിഗല പദയാത്ര' (ബാചിലേഴ്‌സ് പദയാത്ര) നടത്താനൊരുങ്ങുന്നതെന്ന് ഇവര്‍ പറയുന്നു. 

കര്‍ഷക തൊഴിലാളികളായ പുരുഷന്മാരാണ് കൂടുതലും യാത്രയില്‍ പങ്കെടുക്കുന്നത്. വിവാഹം കഴിക്കാന്‍ വധുവിനെ കണ്ടെത്തുന്നതിന് ദൈവാനുഗ്രഹം തേടിയാണ് യാത്ര. ഫെബ്രുവരി 23 മുതല്‍ അയല്‍ ജില്ലയായ ചാമരാജനഗര്‍ ജില്ലയിലെ പ്രശസ്തമായ എംഎം ഹില്‍സ് ക്ഷേത്രത്തിലേക്കാണ് യാത്ര നടത്തുന്നത്. 

ഫെബ്രുവരി 23ന് മദ്ദൂര്‍ താലൂകിലെ കെഎം ദൊഡ്ഡി ഗ്രാമത്തില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 30 വയസിന് മുകളിലുള്ള അവിവാഹിതരായ 200 ഓളം യുവാക്കള്‍ യാത്രയില്‍ പങ്കെടുക്കും. മൂന്ന് ദിവസത്തിനുള്ളില്‍ 105 കിലോമീറ്റര്‍ പിന്നിട്ട് ഫെബ്രുവരി 25 ന് എംഎം ഹില്‍സിലെത്തും. 

Bachelors March | വിവാഹം കഴിക്കാന്‍ വധുവിനെ വേണം; ദൈവം കനിയാനായി 105 കിമീ അകലെയുള്ള ക്ഷേത്രത്തിലേക്ക് ബാചിലര്‍ മാര്‍ചുമായി 200 യുവാക്കള്‍!


10 ദിവസത്തിനുള്ളില്‍ നൂറോളം അവിവാഹിതര്‍ പദയാത്രയില്‍ രെജിസ്റ്റര്‍ ചെയ്തതായി സംഘാടകര്‍ പറഞ്ഞു. ബെംഗ്‌ളൂറു, മൈസൂറു, മാണ്ഡ്യ, ശിവമോഗ ജില്ലകളില്‍ നിന്നുള്ളവരും രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നവരാണ് മാണ്ഡ്യ ജില്ലയില്‍ അധികവും. അവിവാഹിതരായവരെ സഹായിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.

കര്‍ണാടകയില്‍ പുരുഷ-സ്ത്രീ അനുപാതത്തിലെ വ്യത്യാസം കാരണം വിവാഹത്തിന് സ്ത്രീകളെ കിട്ടാറില്ലെന്നാണ് യുവാക്കളുടെ പരാതി. ജില്ലയില്‍ നേരത്തെ പെണ്‍ഭ്രൂണഹത്യ കൂടുതലായിരുന്നുവെന്നും അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും വനിതാ കര്‍ഷക നേതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

Keywords:  News,National,India,Karnataka,Temple,Farmers,Youth,Local-News, Religion, Bachelors in THIS Karnataka district found a unique solution to their bride crisis - Brahmacharigala Padayatre
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia