E-Way Bill | സ്വര്‍ണ വ്യാപാര മേഖലയില്‍ ഇ-വേ ബില്‍ നടപ്പിലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഡോ. ബി ഗോവിന്ദന്‍
Feb 23, 2023, 18:12 IST
മൂന്നാര്‍: (www.kvartha.com) സ്വര്‍ണ വ്യാപാര മേഖലയില്‍ കേരളത്തില്‍ മാത്രം ഇ-വേ ബില്‍ (EWB) നടപ്പിലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ബി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. അസോസിയേഷന്റെ സംസ്ഥാന എക്‌സിക്യൂടീവ് ക്യാംപ് മൂന്നാര്‍ ക്ലബ് മഹീന്ദ്ര റിസോര്‍ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു രാജ്യം ഒരു നികുതി വിഭാവനം ചെയ്യുന്ന ജി എസ് ടിയുടെ അടിസ്ഥാന തത്വത്തിന്റെ ലംഘനമാണ് ഇ-വേ ബില്‍ എന്നും ജി എസ് ടി കൗണ്‍സില്‍ ഇതിനായി നല്‍കിയ അനുമതിയും ചട്ടലംഘനമാണന്ന് ബി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
36 ഗ്രാമിലധികം സ്വര്‍ണം ധരിക്കുന്നവരും നിയമത്തിന്റെ പരിധിയില്‍ വരും. ബില്‍ ഇല്ലാതെ സ്വര്‍ണം വില്‍ക്കരുതെന്ന് വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ വാങ്ങുന്ന സ്വര്‍ണത്തിന് പരിരക്ഷ നല്‍കുന്നതാണ് ബില്‍. ഉപഭോക്താക്കള്‍ ബില്‍ ചോദിച്ച് വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു
ജെനറല്‍ സെക്രടറി കൊടുവള്ളി സുരേന്ദ്രന്‍, ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍, വര്‍കിംഗ് പ്രസിഡണ്ടുമാരായ റോയി പാലത്ര, ഐമു ഹാജി, വര്‍കിംഗ് ജെനറല്‍ സെക്രടറി സിവി കൃഷ്ണദാസ്, വൈസ് പ്രസിഡന്റുമാരായ ബി പ്രേമാനന്ദ്, അര്‍ജുന്‍ ഗേക്വാദ്, സ്‌ക്കറിയാച്ചന്‍, നവാസ് പുത്തന്‍വീട്, എകെ വിനീത് ഹാശിം കോന്നി, സെക്രടറിമാരായ എസ് പളനി, കണ്ണന്‍ ശരവണ, നസീര്‍ പുന്നക്കല്‍, സകീര്‍ ഹുസൈന്‍, അരുണ്‍ നായ്ക്, ഫൈസല്‍ അമീന്‍, പികെ ഗണേശ്, ജിഐഎ പ്രതിനിധികളായ അമിത് റോയി, കുഷാല്‍, ജന്‍തീഷ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. ജം ആന്‍ഡ് ജുവലറി എക്‌സ്‌പോര്‍ട് പ്രമോഷന്‍ കൗണ്‍സില്‍ എക്‌സിബിഷന്‍ സംബന്ധിച്ച് മന്‍സൂഖ് കോത്താരി വിശദീകരിച്ചു.

Keywords: B Govindan, Latest-News, Kerala, Munnar, Top-Headlines, Business, Gold, GST, Income Tax, Business Man, Rate, Gold Price, B Govindan says that decision to implement e-way bill in gold trade sector should be withdrawn.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.