ഇരിട്ടി: (www.kvartha.com) സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓടോ ടാക്‌സിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഓടോറിക്ഷ ഡ്രൈവര്‍ മരിച്ചു. ഓടോറിക്ഷ ഡ്രൈവര്‍ മാട്ടറ സ്വദേശി തോമസ് വര്‍ഗീസ് (46) ആണ് മരിച്ചത്.
അപകടത്തില്‍ അഞ്ചു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് വിദ്യാര്‍ഥികള്‍ കണ്ണൂര്‍ എ കെ ജി ആശുപത്രിയിലും, മൂന്നു വിദ്യാര്‍ഥികളെ ഇരിട്ടി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ ഒന്‍പതരയ്ക്ക് ഇരിട്ടിക്കടുത്തുള്ള മാട്ടറയിലാണ് അപകടമുണ്ടായത്.
Keywords: Auto Rikshaw Driver Died in Road Accident, Kannur, News, Accidental Death, Injured, Students, Hospital, Treatment, Kerala.