Aster Medcity | രാജ്യത്തെ മികച്ച ആശുപത്രികളുടെ പട്ടികയിൽ ഇടം നേടി ആസ്റ്റർ മെഡ്സിറ്റി; ഗുണനിലവാരമുള്ളതും നൂതനവുമായ ചികിത്സാരീതികൾക്ക് ദേശീയ അംഗീകാരം

 


കൊച്ചി: (www.kvartha.com) രാജ്യത്തെ മികച്ച ആശുപത്രികളുടെ പട്ടികയിൽ ഇടം നേടി ആസ്റ്റർ മെഡ്സിറ്റി. ഏറ്റവും ഗുണനിലവാരമുള്ളതും നൂതനവുമായ ചികിത്സാരീതികളിലൂടെ മികവ് പുലർത്തുന്ന ആസ്റ്റർ മെഡ്സിറ്റിക്ക് ദേശീയ തലത്തിൽ കിട്ടിയ മറ്റൊരു അംഗീകരമായി ഈ നേട്ടം. ടൈംസ് ഓഫ് ഇൻഡ്യയാണ് രാജ്യത്തെ മികച്ച ആരോഗ്യസേവന ദാതാക്കളെ കണ്ടെത്താനുള്ള സർവേ നടത്തിയത്.

കൊച്ചിയിലെ ഏറ്റവും മികച്ച ആശുപത്രി എന്ന സുവർണ നേട്ടവും ആസ്റ്റർ മെഡ്സിറ്റി സ്വന്തമാക്കി. അഖിലേൻഡ്യ തലത്തിൽ നടത്തിയ സർവേയിൽ രാജ്യത്തെ നാലാമത്തെ മികച്ച ആശുപത്രിയാണ് ആസ്റ്റർ മെഡ്സിറ്റി തിരഞ്ഞെടുക്കപ്പെട്ടത്. തെക്കേ ഇൻഡ്യയിൽ രണ്ടാമത്തെ ഏറ്റവും മികച്ച ആശുപത്രിയായും ആസ്റ്റർ മെഡ്സിറ്റി സർവേയിൽ മികച്ച നേട്ടം കുറിച്ചു.

Aster Medcity | രാജ്യത്തെ മികച്ച ആശുപത്രികളുടെ പട്ടികയിൽ ഇടം നേടി ആസ്റ്റർ മെഡ്സിറ്റി; ഗുണനിലവാരമുള്ളതും നൂതനവുമായ ചികിത്സാരീതികൾക്ക് ദേശീയ അംഗീകാരം

രോഗികൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരവും, ഉന്നത നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളും അടക്കമുള്ള വസ്തുതകൾ കണക്കിലെടുത്താണ് ആസ്റ്റർ മെഡ്സിറ്റി അഭിനന്ദനാർഹമായ നേട്ടം കൈവരിച്ചത്. പ്രവർത്തനം ആരംഭിച്ച് കേവലം ഒമ്പത് വർഷത്തിനുള്ളിലാണ് ആസ്റ്റർ മെഡ്സിറ്റി രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രികളുടെ പട്ടികയിൽ തുടർച്ചയായി മുൻപന്തിയിൽ സ്ഥാനം ഉറപ്പിക്കുന്നതെന്നതാണ് പ്രത്യേകത. കൊച്ചിയിലെ 40 ഏകർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മൾടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ലോകത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന ആതുരാലയങ്ങളിൽ ഒന്നാണിന്ന്.

Aster Medcity | രാജ്യത്തെ മികച്ച ആശുപത്രികളുടെ പട്ടികയിൽ ഇടം നേടി ആസ്റ്റർ മെഡ്സിറ്റി; ഗുണനിലവാരമുള്ളതും നൂതനവുമായ ചികിത്സാരീതികൾക്ക് ദേശീയ അംഗീകാരം

Keywords: Kerala,Kochi,Hospital,Treatment,Health,Survey,Patient,Award,News,Top-Headlines, Aster Medcity in the list of best hospitals.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia