കണ്ണൂര്‍: (www.kvartha.com) സഞ്ചാരികള്‍ക്ക് കുടകിന്റെ തണുപ്പിലേക്ക് സൈകിള്‍ ചവിട്ടി കയറാം. സൈകിള്‍ യാത്രയൊരുക്കി യാത്രക്കാരുടെ കൂട്ടായ്മ. വിനോദയാത്രകളില്‍ മലിനീകരണം കുറയ്ക്കാന്‍ സൈകിള്‍ ഉപയോഗിക്കാം എന്ന സന്ദേശവുമായാണ് സൈകിള്‍ യാത്രക്കാരുടെ കൂട്ടായ്മയായ 'പെഡല്‍ ഫോഴ്സ്' കര്‍ണാടകയിലെ കുടകിലേക്ക് സൈകിള്‍ യാത്ര സംഘടിപ്പിക്കുന്നത്.
മാര്‍ച് 12ന് കോഴിക്കോട് നിന്നും മാഹിയില്‍ നിന്നും ആരംഭിക്കുന്ന യാത്ര മൂന്ന് ദിവസം നീണ്ട് നില്‍ക്കും. മാഹി ഇരിട്ടി വഴിയാണ് കൂര്‍ഗിലെത്തുക. തുടര്‍ന്ന് വിരാജ് പേട്ടിലും മടിക്കേരിയിലുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമായിരിക്കും മടക്കം.
യാത്രയില്‍ ആദ്യം പേര് നല്‍കുന്ന 15 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 98475 33898 എന്ന നമ്പറില്‍ വിളിക്കാം.
Keywords: News,Kerala,State,Kannur,cycle,Travel,Travel & Tourism,Tourism,Top-Headlines, Association with cycle trip to Kodagu