തൃശൂര്‍: (www.kvartha.com) തന്റെ 9 വയസുള്ള മകനെ മദ്യം കുടിപ്പിച്ച് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ പിതാവിനെതിരെ ശിക്ഷ വിധിച്ച് കോടതി. കുറിച്ചിക്കര സ്വദേശിയും 40 കാരനുമായ പിതാവിനെയാണ് തൃശൂര്‍ അഡീ. ജില്ലാ ജഡ്ജി പി എന്‍ വിനോദ് ശിക്ഷിച്ചത്. പോക്‌സോ നിയമപ്രകാരം ഏഴ് വര്‍ഷം കഠിന തടവും പിഴയുമാണ് ഇയാള്‍ക്കെതിരെ വിധിച്ചത്.
2019 ഏപ്രിലില്‍ വിയ്യൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അധ്യാപകരുടെ നിര്‍ദേശപ്രകാരം നടത്തിയ കൗണ്‍സിലിങ്ങിനിടയിലാണ് പീഡനവിവരം കണ്ടെത്തിയത്. രണ്ട് കൊല്ലമായി തുടര്‍ന്ന ലൈംഗിക അതിക്രമത്തിന് പുറമെ നിര്‍ബന്ധിച്ച് മദ്യം കൊടുക്കുകയും പ്രതി ചെയ്തിരുന്നുവെന്ന് കുട്ടി മൊഴി നല്‍കി.
Keywords: News,Kerala,State,Local-News,Accused,Case,POCSO,Punishment, Police,Court,Abuse,Child Abuse, Assault against minor; Man gets 7 year rigorous imprisonment